എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് വള്ളികുന്നം. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ അതിരുകൾ കൊല്ലം ജില്ലയിലെ ഓച്ചിറ, തഴവ എന്നീ പഞ്ചായത്തുകളാണ്. മരച്ചീനികൃഷി, നെൽകൃഷി, റബ്ബർ കൃഷി തുടങ്ങിയവ ഈ പ്രദേശത്തുണ്ട്. കളിമണ്ണ് ധാരാളമുള്ളതിനാൽ ഇഷ്ടിക നിർമ്മാണഫാക്ടറികൾ ധാരാളമുണ്ടിവിടെ. മണക്കാട് പ്രധാന ഭരണ കേന്ദ്രം. ചൂനാടും കാഞ്ഞരത്തുമൂടും കാമ്പിശ്ശേരിയും പ്രധാന വ്യവസായകേന്ദ്രങ്ങളും. കായംകുളം,മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട ഓച്ചിറ തുടങ്ങിയ തൊട്ടടുത്ത നഗരങ്ങളുമായി അടുത്തബന്ധമുള്ള ഗ്രാമമാണ് വള്ളിക്കുന്നം.

1953ൽ ആണ് വള്ളികുന്നം പഞ്ചായത്ത് നിലവിൽ വന്നത്. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് തോപ്പിൽ ഭാസി ആയിരുന്നു. 8 വാർഡുകളാണ് അന്ന് ഉണ്ടായിരുന്നത്. ഇപ്പോൾ 18 വാർഡുകളായി മാറി. സുബ്രഹ്മണ്യൻറെ പത്നി വള്ളീദേവിയുടെ സ്ഥലമാണ് വള്ളികുന്നം എന്നാണ് ഐതിഹ്യം. പടയണിവട്ടം ക്ഷേത്രത്തിലെ വള്ളീദേവിയുടെ പ്രതിഷ്ഠ ഇതിനെ സാധൂകരിക്കുന്നു. വള്ളിപ്പടർപ്പുകൾ ഉള്ള കുന്ന് ആണ് വള്ളികുന്നം ആയതെന്നും പറയപ്പെടുന്നുണ്ട്.