എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1964 ൽആണ് സ്കൂൾ ആരംഭിച്ചത്. 147കുട്ടികളോടെയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പ്രഥമ ഹെഡ് മാസറ്റർ ശ്രീ എം പ്രഭാകരൻ മാസ്റ്റർ ആയിരുന്നു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായി 1982ൽ ഈ വിദ്യാലയം യു പി സകൂളായി ഉയർത്തെപ്പെട്ടു.ഇപ്പോഴത്തെ സ്കൂൾ ഹെഡ് മാസ്റററായ എം പി ഹരിദാസൻ മാസ റ്റർ ര്ഉൾപടെ ഇന്ന് 15 ക്ലാസ് അധ്യാപകരും 4 ഭാഷാ അധ്യാപകരും ഒരു ഓഫീസ് അറ്റന്ഡറും ഈ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. സ്കൂളിനോടനുബന്ധിച്ച്പ്രി-പ്രൈമറി സ്കൂളുംപ്രവർത്തി ക്കുന്നു. ശാഖയുടെ പ്രതിനിധിയായി നിയമിച്ചിട്ടുള്ള ശ്രീ വിജയരംഗൻ മാസ്റററാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.400 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. സേവന സന്നദ്ധതയും അർപ്പപണ ബോധവും കൈ മുതലായി പഠനപഠനേതര പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടു നില്ക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് കടുമേനി എസ് എൻ ഡിപി എ യു പി സ്കൂൾ.

• ശാന്തവും സുന്ദരവുമായ വിദ്യാലയാന്തരീക്ഷം , എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം , ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം , എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം ,പോഷകഗുണമുള്ളതും വൈവിധ്യമുള്ളതുമായ ഉച്ചഭക്ഷണപരിപാടി , കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി , ശാസ്ത്രം ,ആരോഗ്യം തുടങ്ങിയ ക്ലബ്ബുകൾ ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ,അടിസ്ഥാനശേഷീ വികസനത്തിനായി പ്രത്യേക പരിശീലനം , ദിവസവും നടക്കുന്ന തനിമയുള്ള അസംബ്ലി ,കലാ-കായിക-ശാസ്ത്ര മേളകളിലെ പങ്കാളിത്തം എന്നിവയെല്ലാം ഈ വിദ്യാലയത്തിന് മാറ്റു കൂട്ടുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം