എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് തോട്ടട/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ഈ മഹാമാരിയെ

എന്റെ ജീവിതത്തിലെ മൂല്യവത്തായ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ് ലോകം മുഴുവൻ വ്യാപിച്ച ആ മഹാമാരി വന്നത്.പിന്നീട് വരും ദിവസങ്ങളിൽ നിയന്ത്രണങ്ങളായിരുന്നു .കണ്ണടച്ച് തുറക്കും മുമ്പ് ആ മഹാമാരി വ്യാപിച്ചു. സമ്പൂർണ ലോക്ക്ഡൗൺ.വീട്ടിൽ കളിതമാശകളായി.ലോകം മുഴുവൻ വളരെ വലിയ പ്രതിസന്ധി നേരിടുന്നു.തുടർന്നുള്ള ദിനപത്രങ്ങളിൽ കൊറോണയായി താരം .മനുഷ്യനാണ് ഇതിനു ഉത്തരവാദികൾ.ഞങ്ങൾ കുട്ടികൾ കളിച്ചും മറ്റും കൊറോണയെ പ്രതിരോധിക്കുന്നു .കൊറോണയെ പ്രതിരൊധിച്ചും,മറ്റുളളവർക്കായി പ്രാർത്ഥിച്ചും രസകരമായ കളികളിൽ ഏർപ്പെട്ടും ഞങ്ങൾ കുട്ടികൾ കൊറോണയെ പ്രതിരോധിക്കുന്നു.മനുഷ്യന്റെ അളവില്ലാത്ത സ്വാർത്ഥതയ്ക്കുമേൽ ദൈവം കടിഞ്ഞാണിട്ടാതാവും.പണമല്ല വലുതെന്നു ഇന്നു ലോകമറിഞ്ഞു. ഞാനും എന്റെ കുടുംബവും ഇന്നു വീട്ടിലാണ്.തമാശകളും,കളികളും പ്രാർത്ഥനകളുമായി കൊറോണയെ അതിജീവിക്കുന്നു.എല്ലാവരും വീട്ടിൽ തന്നെ കഴിയുന്നു.സ്വാർത്ഥതയില്ലാതെ ,മത്സരങ്ങളില്ലാതെ .ചീറിപ്പായുന്ന വാഹനങ്ങളില്ല എങ്ങും നിശ്ശബ്‌ദത മാത്രം.ദിവസവു൦ കൊറോണയ്ക്കു ഇരയാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കേൾക്കുമ്പോൾ വിഷമം തോന്നുന്നു.പഠനത്തിനും,കൃഷിക്കും വായനക്കുമായി ഒരുപിടി തമാശയ്ക്കുമൊക്കെയായി ഞാനെന്റെ കൊറോണക്കാലം ചെലവഴിക്കുന്നു.നമ്മൾ ഒറ്റക്കെട്ടായി നേരിടും ഈമഹാമാരിയെ...


തൃഷ്ണ
X C എസ്സ് എൻ ട്രസ്ററ്സ് ഹയർസെക്കന്ററി സ്കൂൾ ,തോട്ടട
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം