കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു ക്രിമികീടം
അഖിലാണ്ടം വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കൊണ്ടവർ മുൻപന്തിയിലെന്നാര്
കേണീടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ
കേറീടാതെ അടഞ്ഞീടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയത്രയും ഭീകരനോ?
സങ്കടമുണ്ട് മനസ്സകലാമോ
സജ്ജരാം മനുഷ്യരെ ഓർത്തീടുമ്പോൾ