എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

കൂട്ടുകാരെ,

            എന്നും ഏറ്റവും കൂടുതൽ പ്രസക്തിയുള്ള ഒന്നാണ് രോഗപ്രതിരോധം .എന്താണ് രോഗപ്രതിരോധം എന്നാൽ?രോഗം വരുന്നത് തടയുക എന്നതാണ്.രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ  നല്ലതാണു രോഗം വരാതെ നോക്കുന്നത് .
           രോഗം വരാതിരിക്കുവാൻ നാം എന്തെല്ലാം ചെയ്യണം?കുട്ടികൾ വ്യക്തിശുചിത്വം ശീലിക്കേണ്ടത് അത്യാവശ്യമാണ് .അടുത്തത് പരിസരശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പരിസരത്തു വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം .മാലിന്യം ശരിയായ രീതിയിൽ നശിപ്പിക്കണം .
           കുടിക്കാൻ നാം തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം .പഴകിയതും ,മോശമായതുമായ ഭക്ഷണം കഴിക്കാതിരുന്നാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയും.രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നത് രോഗപ്രതിരോധത്തിനു നല്ലതാണു.
            നാം ഇന്ന് നേരിടുന്ന മഹാമാരിയായ കൊറോണ വൈറസിനെ  നേരിടാനും പ്രതിരോധമാണ് വേണ്ടത് .ശാരീരിക അകലം പാലിക്കുക ,വ്യക്തിശുചിത്വം പാലിക്കുക,മാസ്‌ക്ക് ധരിക്കുക എന്നിവയാണ് ഇതിൽ പ്രധാനം .
           രോഗപ്രതിരോധ മാർഗത്തിലൂടെ നാം നേരിടുന്ന ഈ മഹാമാരിയെ നമുക്ക് ഒന്നായി തോൽപ്പിക്കാം
അഞ്ജന ഷാജി
4 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം