അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമിത്
ജാഗ്രത മതി പേടി വേണ്ട
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനമൊഴിവാക്കി
കൊറോണക്കാലമിനിയെന്നും
ഒരു ഓർമക്കാലമായീടും
നമ്മുടെ ഓർമക്കാലമായീടും