എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം എങ്ങനെ

കൊറോണ പ്രതിരോധം എങ്ങനെ


ഭീതിയാം രോഗമീകോവിഡിൻ
പ്രതിരോധം എളുപ്പമാണേറെ എളുപ്പമാണ്
അതിജീവിക്കും നമ്മൾ ഈയൊരു
രോഗത്തെ ഇതുതന്നെ കേരള നാടിതല്ലൊ
ഭിതിയല്ല കോവിഡ്, അതിജീവിക്കും നമ്മൾ
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക
കോവിഡാം നീതിയെ നമ്മൾ തുരത്തുമീ
കൈകൾ കഴുകീടും നന്നായിട്ട്
വെള്ളവും സോപ്പും ഉപയോഗിക്കും
നമ്മൾ ഈ കോവിഡ്ഭയത്തെ തുരത്തീടുമല്ലോ
അകലം പാലിക്കുക കഴിവതും
നമ്മളാ
സമ്പർക്ക സംവാദം ഒഴിവാക്കീടുക
തുമ്മുമ്പോൾ ചുമക്കുമ്പോൾ വദനംമറയ്കുക മുഖാവരണം കൊണ്ട്
വെള്ളം കുടിക്കുക ഓരോ സമയവും
വായവറ്റതെ ശ്രദ്ധിക്കുക
സർക്കാർ പ്രഖ്യാപിതമായഈ അടച്ചിടൽ
ഏവരും കൃത്യമായി പാലിക്കുക
കൂട്ടമായി പോകല്ലേ എവിടെയും കൂട്ടരെ
കോവിഡ് ബാധിച്ചങ്ങ് കിടപ്പിലാകും
ഭയക്കല്ലെ പ്രിയരെ ഭീതിയൊട്ടും വേണ്ട
ജാഗ്രത പുലർത്തുക ഏവരും
തുരത്തുക ഭീതിയെ പുലർത്തുക ജാഗ്രത
തുരത്താൻ നമുക്കീ കൊറോണയെ
അതിജീവിക്കും നമ്മളീമഹാമാരിയെ
തുരത്തും തളരാതെ ഇതു കേരളമാം

നന്ദന
8 എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത