എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ

ലോക്ഡൗൺ - മാർച്ച് 10.എന്നത്തെയും പോലെ സാധാരണ ദിവസം . ഉച്ചയ്ക്ക് പതിവുപോലെ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് ടീച്ചർമാർ ഞങ്ങളെ വിളിച്ചത്. ഞങ്ങൾ ഓടിച്ചെന്നു. ടീച്ചർമാരുടെ മുഖത്തൊരു മങ്ങൽ. പി റ്റി എ പ്രസിഡൻ്റാണ് ഞങ്ങളോട് പറഞ്ഞത് ,ഇന്ന് മുതൽ വെക്കേഷൻ തുടങ്ങുകയാണ്. ആദ്യം സന്തോഷം തോന്നി . പക്ഷെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല . അപ്പോഴാണ് ചിന്തിച്ചത് , കൊറോണ കൊളുത്തിയ ദുരിതത്തീയിൽ കത്തിയെരിയുകയല്ലേ ലോകം മുഴുവൻ ?ഡോക്ടർമാർ , നഴ്സുമാർ , ആരോഗ്യപ്രവർത്തകർ , പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി എത്ര പേരാണ് നമുക്കു വേണ്ടി ബുദ്ധിമുട്ടുന്നത് . അപ്പോൾ അവരെ സഹായിക്കണമെക്കിൽ , കൊറോണ വൈറസിനെ തുരത്താനായി നമ്മൾ പുറത്തിറങ്ങാതിരിക്കണം . ഗവൺമെൻ്റ തരുന്ന മുന്നറിയിപ്പുകൾ അനുസരിക്കണം . അപ്പോഴാണ് വീട്ടിലേക്ക് അമ്മയുടെ കസിൻസിസ്റ്ററായ അജിന ചേച്ചി വന്നത് . അതോടെ സന്തോഷമായി . കളിക്കുന്നതോടൊപ്പം ലോക്ഡൗൺ ഒരു അവസരമായിക്കണ്ട് വീട്ടിൽ ഇരുന്നുതന്നെ പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്തു . എന്നാലും കൊറോണക്കാലത്ത് എൻെറ പ്രിയപ്പെട്ട കൂട്ടുകാരെ കാണാൻ പറ്റാത്തതിൽ എനിക്ക് വളരെ വിഷമമുണ്ട് . സൂര്യൻെറ ചിരിയും പുഴയുടെ ഒഴുക്കും പഴയതുപോലെ നമുക്കാസ്വദിക്കാൻ കഴിയട്ടെ............. വൈറസുകൾ ഇല്ലാതാവട്ടെ . അതിനായി നമുക്കു പ്രയത്നിക്കാം . Stay home Stay safe

ഫ്രെനി ലിയോൺ ജെ എ
3 ബി എസ് എസ് ഡി ശിശുവിഹാ‍ർ യു പി എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം