എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2019-21 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽകൈറ്റ്സ് (2019-21)

ലിറ്റിൽകൈറ്റ്സിന്റെ രണ്ടാമത്തെ യൂണിറ്റിലേക്ക് 26 കുട്ടികളാണ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ലീഡറായി അനഘ സി ആന്റോയെയും ഡെപ്യൂട്ടി ലീഡറായി അനശ്വര പി ആറിനേയും തിരഞ്ഞെടുത്തു. തൃശ്ശൂർ കൈറ്റ് മാസ്റ്റർ ട്രെയ്‌നർ സുനിർമ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂൺ 10-ന് നടന്ന പ്രിലിമിനറി ക്യാമ്പോടെ ആ വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള സമാരംഭം കുറിച്ചു. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ലാപ്‌ടോപ്പ്, പ്രോജക്ടർ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് ക്ലബ്ബംഗങ്ങൾ വിശദമായി ക്ലാസ്സെടുത്തു. ജൂൺ 19 മുതൽ റൂട്ടീൻ ക്ലാസ്സുകളാരംഭിച്ചു. ആനിമേഷൻ, സ്ക്രാച്ച് എന്നീ ക്ലാസ്സുകൾക്കു ശേഷം ഒക്ടോബർ 4 ന് സ്കൂൾ തല ക്യാമ്പ് നടത്തി. അതിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ സബ്‌ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. അനശ്വര പി ആർ, അനഘ സി ആന്റോ, നേഹ ആർ എസ്, ബെനിറ്റ ബി ബി എന്നിവർ ആനിമേഷനും സ്ലേഹ എൻ പി, ആർദ്ര പി നായർ, അനഘ രമേഷ്, സോനു സണ്ണി എന്നിവർ പ്രോഗ്രാമിങിനും തിരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ് ഫോട്ടോ ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ് ഫോട്ടോ
1 12684 അനഘ രമേഷ് കെ 8 എ
14 112746 ആദിത്യ ഇ എം 8 ബി
2 12824 അനന്യ പി എസ് 8 എ
15 13124 കാവ്യ വി ബി 8 ബി
3 12743 അനശ്വര രാമദാസ് 8 എ
16 12747 ദേവപ്രിയ കെ ആർ 8 ബി
4 12716 അനശ്വര പി ആർ 8 എ
17 12805 സ്നേഹ എൻ പി 8 ബി
5 12713 അഞ്ജലി എൻ എസ് 8 എ
18 12722 സോനു സണ്ണി 8 ബി
6 12872 അന്നമരിയ റിച്ചി 8 എ
19 12717 ബെനിറ്റ ബി ബി 8 സി
7 12735 അർച്ചന പി എസ് 8 എ
20 12734 അലീന ജോബി 8 ഡി
8 13327 അശ്വതി വി എസ് 8 എ
21 12729 അനഘ സി ആന്റോ 8 ഡി
9 13264 ആതിര പി ആർ 8 എ
22 13379 ഏയ്ഞ്ചൽ പൗലോസ് 8 ഡി
10 13279 നേഹ ആർ എസ് 8 എ
23 12816 അമൃത രാമചന്ദ്രൻ 8 ‍ഡി
11 13295 നിരഞ്ജന കെ കെ 8 എ
24 13316 അമൃത ദാസൻ 8 ഡി
12 13059 ആർദ്ര പി നായർ 8 ബി
25 12699 റോസ് എ ബി 8 ഡി
13 12701 ഐത്ര റോസ് പി ജെ

8 ബി

26 12745 സപ്‌ത കെ എസ് 8 ഡി

ഡിജിറ്റൽ മാഗസിൻ

നീർമാതളം

മലയാളം കമ്പ്യൂട്ടിങിന്റെ ഭാഗമായി നടത്തിയ എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്ന പ്രവർത്തനത്തിലൂടെ സ്കൂളിന്റെ രണ്ടാമത്തെ മാഗസിൻ നീർമാതളം തയ്യാറായി. അനശ്വര പി ആർ, അനശ്വര രാമദാസ് എന്നിവരുടെ നേതൃത്വത്തിലാണ് മാഗസിൻ നിർമ്മാണം നടന്നത്. കൈറ്റ് അംഗങ്ങൾ അവരുടെ ഒഴിവു സമയമെല്ലാം ഇതിനായി വിനിയോഗിച്ചു. നവംബറിൽ മാഗസിൻ പ്രകാശനവും നടത്തി.

നീർമാതളം
പ്രമാണം:22076-tsr-2020.pdf

വിവര സാങ്കേതിക വിദ്യ- ബോധവത്ക്കരണക്ലാസ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തോടനുബന്ധിച്ചും പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയതിനോടനുബന്ധിച്ചും കുട്ടികൾ മാത്രമല്ല അമ്മമാർ കൂടി വിവരസാങ്കേതിക വിദ്യയെ കുറിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. ആയതിലേക്ക് ഹൈസ്കൂൾ അധ്യാപകർക്കും 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് ക്ലാസ്സ് നടക്കുകയുണ്ടായി. സമേതം പോർട്ടൽ പരിചയപ്പെടൽ, വിക്ടേഴ്സ് ചാനൽ പതിവായി കാണേണ്ടതിന്റെ ആവശ്യകത, സമഗ്ര റിസോഴ്സുകളുടെ ഉപയോഗം ഫോണിൽ, സ്മാർട്ട് ഫോൺ ഉപയോഗിച്ച് പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതെങ്ങനെ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്നിവയായിരുന്നു മുഖ്യ പ്രതിപാദ്യം. ക്ലാസ്സ് അധ്യാപകർ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ സഹായത്തോടെ രണ്ടു ദിവസങ്ങളിലായി അമ്മമാർക്ക് ക്ലാസ്സെടുത്തു. ആവശ്യക്കാർക്ക് സ്മാർട്ട് ഫോണിൽ ക്യു ആർ കോഡ് സ്കാനർ വിക്ടേഴ്സ് ചാനൽ എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുകയും ചെയ്തു.

പഠന യാത്ര

റോബോട്ടിക്സ് മറ്റു സാങ്കേതിക വിദ്യകൾ എന്നിവ പരിചയപ്പെടുന്നതിനായി വിദ്യ എഞ്ചിനീയറിംഗ് കോളേജിലേക്ക് ഒരു പഠന യാത്ര നടത്തി. ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രദർശനവും കുട്ടികൾക്ക് ആസ്വാദ്യകരമായിരുന്നു. റോക്കറ്റ് ലോഞ്ചിംഗ് , വിവിധ തരം റോക്കറ്റു കളുടെ മാതൃകകൾ ക്വിസ് പ്രോഗ്രാം എന്നിവയുണ്ടായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിനെ കുറിച്ചുള്ള ക്ലാസ്സും കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു