സഹായം Reading Problems? Click here


എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

എന്റെ ഗ്രാമം

Adatgramam.jpeg

ഒരു ദേശത്തിന്റെ ചരിത്രമെന്നത് അവിടത്തെ ജനങ്ങളുടെ ജീവിതരീതിയുടെയും അവിടത്തെ സംസ്ക്കാരത്തിന്റെയും ചരിത്രമാണ്. അത് കാലങ്ങളോളം പഴക്കമുള്ളതായിരിക്കും. അവിടത്തെ കൃഷിയും കലയുംസാഹിത്യവും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം വൈവിധ്യം നിറഞ്ഞവയായിരിക്കും. സംസ്ക്കാരം രൂപം കൊള്ളുന്നത് മനുഷ്യനിലൂടെയാണ്. മനുഷ്യൻ എന്നത് ഒരു വ്യക്തിയല്ല ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മയിലൂടെയാണ് സമൂഹത്തിന് പുരോഗതി ഉണ്ടാകുന്നത്.ഒരു ദേശത്തിന്റെ വളർച്ച അവിടത്തെ സംസ്ക്കാരത്തെയും ജനങ്ങളുടെ ജീവിതതീതിയേയും ആശ്രയിച്ചിരിക്കുന്നു.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പുഴയ്ക്കൽ ബ്ലോക്കിലാണ് അടാട്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുറനാട്ടുകര, ചിറ്റിലപ്പിള്ളി, പുഴയ്ക്കൽ, അടാട്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന അടാട്ട് പഞ്ചായത്തിന് 23.02 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ കിഴക്കു ഭാഗത്ത് അയ്യന്തോൾ, കോലഴി പഞ്ചായത്തുകളും പടിഞ്ഞാറ് ഭാഗത്ത് തോളൂർ, വെങ്കിടങ്ങ് പഞ്ചായത്തുകളും തെക്കു ഭാഗത്ത് അയ്യന്തോൾ, അരിമ്പൂർ പഞ്ചായത്തുകളും വടക്കു ഭാഗത്ത് കൈപറമ്പ് പഞ്ചായത്തുമാണ്. പുറനാട്ടുകരയിലാണ് പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ നഗരത്തിൽ നിന്നും 6 കി മീ വടക്കു പടിഞ്ഞാറു ഭാഗത്തായി സമുദ്ര നിരപ്പിൽ നിന്നും താഴ്‌ന്ന കോൾനിലങ്ങളാൽ ചുറ്റപ്പെട്ട ഈ ഗ്രാമം വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളായ വിലങ്ങൻ കുന്ന്, അടാട്ട് ചെട്ടി എന്നീ കുന്നുകളും പാടങ്ങളും ജലസമൃദ്ധമായ പുഴകളാൽ സമ്പന്നവും ആയ പ്രദേശമാണ്.

Adat1.jpeg
Vilangan-hills.jpg