Schoolwiki സംരംഭത്തിൽ നിന്ന്
Nammude Arogyam Nammuk Vendi
എല്ലാ മനുഷ്യരും മിക്കവാറും തുല്യ ആരോഗ്യത്തോടുകൂടി യാണ് ജനിച്ചുവീഴുന്നത് ചിലരൊക്കെ ചില വൈകല്യങ്ങൾ ഓടുകൂടി ജനിച്ചു പോവുന്നു. നമ്മൾ അതിനെ ദൈവവിധി എന്നൊക്കെയാണ് പറയാറ്. ഇതിൽ കുറച്ചൊക്കെ സത്യം ഉണ്ടായേക്കാം. എന്നാൽ അതു മാത്രമാണോ ഒരു വ്യക്തിയെ അനാരോഗ്യ രായി ജനിപ്പിക്കുന്നത്. ചിന്താശേഷിയുള്ള വർക്ക് അല്ല എന്ന ഉത്തരമാണ് ഉണ്ടാവുക. ഗർഭാവസ്ഥയിൽ സ്ത്രീകൾ ചെയ്യുന്ന ജോലിയാണ് അവരുടെ ആരോഗ്യം, അവരുടെ മരുന്ന്. എന്നാൽ ഇന്നത്തെ സ്ത്രീകൾ ജോലി ചെയ്യാതെ ശരിയായ ഭക്ഷണ ക്രമങ്ങൾ ഇല്ലാതെ സ്വയം അനാരോഗ്യരാകുന്നു. ഗർഭകാലത്ത് അത് പല അസുഖങ്ങളും പിടിപെടുന്ന തായി കാണാം. അവർ മരുന്നിന് അടിമ പെടേണ്ടി വരുന്നു.കാരണം ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങൾ കിട്ടാത്തതിനാലാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണം നിലനിർത്തണം. നമ്മുടെ ആരോഗ്യമാണ് കുഞ്ഞിൻറെ ആരോഗ്യം എന്ന് നാം എപ്പോഴും ഓർക്കണം.
ആരോഗ്യവാനായി ജീവിക്കുന്ന ഓരോ വ്യക്തിയുടെയും പിന്നിൽ ദൃഢമായ പരിശ്രമം ഉണ്ട്. അതായത് ഭക്ഷണം, വ്യായാമം, ഉറക്കം തുടങ്ങിയ പ്രവർത്തികളിൽ നമ്മുടെ ആരോഗ്യത്തിന് ഇണങ്ങുന്ന രീതിയിൽ ആക്കിയാൽ ഒരുപക്ഷേ നമുക്ക് പൂർണ്ണ ആരോഗ്യവാനായി ജീവിക്കാൻ സാധിച്ചേക്കും.
ഇന്ന് ലോകമാകെ മനുഷ്യ ജന്മങ്ങളിൽ ഏകദേശം 75 ശതമാനം ആൾക്കാരും അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് . എന്തുകൊണ്ടാണ് അവർക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നത്? പറയാം...
ഇന്നത്തെ നൂറ്റാണ്ടിൽ ആർക്കും പൂർണ്ണ ആരോഗ്യവാൻ മാരായി ജീവിക്കാൻ സാധിക്കുന്നില്ല. കാരണം അവർക്ക് ശരിയായ ഭക്ഷണക്രമങ്ങൾ ഇല്ല.മാംസം, മത്സ്യം, പച്ചക്കറികൾ തുടങ്ങിയ എല്ലാ ഭക്ഷണ സാധനങ്ങളിലും മരുന്നുകൾ കൾ ( ചിത്ത ആവാതിരിക്കാനുള്ള ) കുത്തിവെപ്പുകൾ നടത്തിയാണ് വിപണികളിൽ എത്തുന്നത്. എന്നാൽ നാം അതൊന്നും ശ്രദ്ധിക്കുന്നില്ല അതുപോലെ തന്നെയാണ് ഫാസ്റ്റ് ഫുഡുകൾ ഹോട്ടൽ ഭക്ഷണങ്ങൾ ഇവയിലൊക്കെ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയാണ് രുചി യോട് കുടി നമ്മെ ഭക്ഷിപ്പി കുന്നത്. ജനങ്ങൾക്ക് ഇതൊക്കെ അറിയാം എങ്കിലും അവർ അതൊന്നും ശ്രദ്ധിക്കാതെ തൻറെ വായ്ക്ക് രുചിയുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നു.
ഇത് മൂലം നമുക്ക് ഉണ്ടാകുന്ന അസുഖങ്ങൾ കൊളസ്ട്രോൾ, ഷുഗർ, ഹൃദയാഘാതം, കിഡ്നി രോഗങ്ങൾ തുടങ്ങിയ ഒരുപാട് അസുഖങ്ങൾ. പക്ഷേ ഇത്തരത്തിലുള്ള ഭഷണം കഴിക്കുമ്പോഴും നമുക്ക് മതിയായ വ്യായാമം അത്യാവശ്യമാണ്. എല്ലാവരും വിശ്രമമാണ് ആഗ്രഹിക്കുന്നത് അതിലൂടെ രോഗങ്ങൾ ഒന്നൊന്നായി പിടിപെട്ട് കിടപ്പിൽ ആകുന്ന ഒരു അവസ്ഥയാണ് ഇന്ന് കാണാൻ സാധിക്കുന്നത് യുവത്വം നല്ല രീതിയിൽ ചെലവഴിക്കേണ്ട സമയത്ത് നാം വീടിൻറെ അകത്തളത്തിൽ ഒരു ജയിലറ പോലെ ജീവിക്കേണ്ടി വരുന്നു.
ശരിയാണ് നമുക്ക് ആരോഗ്യം ഇല്ലാതായാൽ നാം ഒറ്റപ്പെടും ആരും നമ്മെ തിരിഞ്ഞു നോക്കില്ല. അതുകൊണ്ട് ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ ആരോഗ്യം.
കഴിഞ്ഞുപോയ പോയ നൂറ്റാണ്ടുകളിൽ ജീവിച്ച വ്യക്തികൾ അവരിലേക്ക് നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും അവരിൽ 80 ശതമാനം ആൾക്കാരും പൂർണ്ണ ആരോഗ്യവാന്മാരായ ആണ് അവരുടെ ജീവിതം മുമ്പോട്ടു കൊണ്ടുപോയത്. അവർക്ക് അസുഖങ്ങൾ കുറവായിരിക്കും.ഇന്നത്തെ പോലെ മനുഷ്യൻറെ ജീവനെടുക്കുന്ന അസുഖങ്ങളൊന്നും അവരിൽ കാണുന്നില്ല കാരണം എന്താണെന്ന് നാം ചിന്തിക്കാറുണ്ടോ?
അവരുടെ ഭക്ഷണക്രമങ്ങൾ ജോലി ഇന്നത്തെപോലെ ഫാസ്റ്റ് ഫുഡുകൾ ഭക്ഷിച്ച് ല അവർ ജീവിച്ചത്. പ്രകൃതിയിൽ നിന്ന് നേരിട്ട് വിളവെടുപ്പ് നടത്തി സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ആണ് അവർ അന്ന് ഭക്ഷിച്ചിരുന്നത്. അവരുടെ ജോലിയാണ് അവരുടെ വ്യായാമം. പ്രത്യേകിച്ച് സ്ത്രീകൾ അവർക്ക് അന്ന് വീട്ടുജോലികൾ ചെയ്യാൻ ഇലക്ട്രിക് ഉപകരണങ്ങൾ ഇല്ല. ഇന്ന് നാം മിഷനുകൾ ഉപയോഗിച്ച് ചെയ്യുന്ന ഓരോ ജോലിയും അവർക്ക് അന്ന് സ്വയം ചെയ്തു വിജയിച്ച വരാണ്. ഇതൊക്കെയാണ് അവരെ പൂർണ ആരോഗ്യവാൻമാരും ആക്കുന്നത് .
ഇന്നത്തെ മനുഷ്യർ അധ്വാനം ഇല്ലാത്ത ലോകത്താണ് ജീവിക്കുന്നത്. സുഗന്ധം പൂശിയ ഉടുപ്പിനെ ചുളിവ് വരുത്താതെ ഉള്ള ജോലികൾ. കണ്ടുപിടിത്തങ്ങളുടെ ലോകത്താണ് നാം ഇപ്പോൾ. ഓരോ ദിവസം കഴിയുന്തോറും ഇലക്ട്രിക് ഉപകരണങ്ങൾ കൂടിവരികയാണ്. കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങൾ വർധിക്കുകയാണ്. പിന്നെങ്ങനെ നാം ആരോഗ്യവാന്മാരാകും;?
ശരിയായ ഭക്ഷണ ക്രമങ്ങൾ ഇലൂടെ നമുക്ക് ആരോഗ്യം വീണ്ടെടുക്കാം എങ്ങനെയെന്നല്ലേ വീട്ടുവളപ്പുകളിൽ പച്ചക്കറികൾ നട്ടു പിടിപ്പിക്കുക , മാംസ്യ വസ്തുക്കൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക, വ്യായാമം ചെയ്യുക.
പരിശ്രമത്തിലൂടെ വിജയം കൈവരിക്കാം എന്ന് കേട്ടിട്ടില്ലേ അതെ നമുക്ക് ജീവിതശൈലി ഇല് മാറ്റംവരുത്തി നോക്കാം തീർച്ചയായും നാം ആരോഗ്യവാൻമാരും ആകും.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|