എത്ര മനോഹരമാണെൻ പ്രകൃതി
തലയുയർത്തി നിൽക്കുന്ന ചെടികൾ
പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങൾ
കളിച്ചുല്ലസിച്ച് ഒഴുകുന്ന പുഴകൾ
കിളികളുടെ കലപില ശബ്ദവും
സുഗന്ധം പരത്തുന്ന പൂക്കളും,
പാറിപ്പറക്കുന്ന ശലഭങ്ങളും,
പച്ചപുതച്ച മലകളും,
നോക്കൂ മനുഷ്യരെ പ്രകൃതി-
തൻ മനോഹാരിത
പ്രകൃതിസംരക്ഷണം നമ്മുടെ-
കടമയാണെന്നോർക്കണം
സംരക്ഷിക്കണം നമ്മളീ പ്രകൃതിയെ
സ്നേഹിക്കണം നമ്മളീ ഊഴിയെ
എല്ലാം തരുന്ന അരുമയാം ധരണിയെ