അമ്മ : കോറോണ വന്നതറിഞ്ഞില്ല
നമ്മൾ ഒറ്റപ്പെട്ടുപോയില്ലേ?
കുട്ടി : ഇല്ല ഇല്ല ഒറ്റപ്പെടില്ല
സർക്കാർ നമ്മുടെ ഒപ്പമുണ്ട്.
അമ്മ : അകന്നുനിൽക്കുക വേണം നമ്മൾ
അകൽച്ചയാണ് ഇപ്പോഴടുപ്പം.
കുട്ടി : അമ്മ പറഞ്ഞത് ശരിയാണ്
കുറച്ചുകാലം അകന്നിരിക്കാം.
അമ്മ : ഇപ്പോൾ നമ്മൾ അകന്നുനിന്നാൽ
ജീവിച്ചിരിക്കാം കുറച്ചുനാൾ
കുട്ടി : അമ്മ പറഞ്ഞത് അനുസരിക്കാം
പകർച്ചവ്യാധികൾ വരാതെ നോക്കാം.