എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ

മാനവരാശിയുടെയും പ്രപഞ്ചത്തിന്റെയും നിലനിൽപ്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പക്ഷേ നാം ഈ പ്രകൃതിയോടും ജീവജാലങ്ങളോടും ചെയ്യുന്നതെല്ലാം ക്രൂരതകൾ മാത്രമാണ്. അത് നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം ദോഷമായി ബാധിക്കുന്നു എന്നത് ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമാണ്.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മാനവരാശിക്കും ജീവജാലങ്ങൾക്കും എല്ലാം നിലനിൽക്കാൻ കഴിയുന്ന രീതിയിൽ ഈ പ്രകൃതിയെ നിലനിർത്തേണ്ടത് നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വം തന്നെയാണ്. നമ്മുടെ തെറ്റായ ചില നിലപാടുകളും നടപടികളും തന്നെയാണ് പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നത് എന്ന് നമ്മുക്ക് തന്നെയറിയാം.
അന്തരീക്ഷ താപനിലയിലെ വർദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശം, ജലമലിനീകരണം, വനനശീകരണം തുടങ്ങിയ ഗൗരവമേറിയ പല പരിസ്ഥിതി പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞാൽത്തന്നെ ഒരു പരിധിവരെ പ്രകൃതിയെ സംരക്ഷിക്കാൻ നമ്മുക്ക് കഴിയും.
പാരമ്പര്യമായ ഊർജ്ജസ്രോതസ്സുകളാണ് നമ്മുടെ വൃക്ഷങ്ങൾ. അവയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജീവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളർത്തി മാനവരാശിയുടെ ക്ഷേമഐശ്വര്യപൂർണ്ണമായ ജീവിതം ഉറപ്പുവരുത്തണം. പ്രകൃതിയെ നാം ഓരോരുത്തരും തന്നാൽ കഴിയുന്ന വിധം സംരക്ഷിക്കണം. കാർബൺഡൈഓക്സിഡിന്റെ അളവ് കുറച്ചു മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിർമാണ പ്രവർത്തനങ്ങളും പ്രകൃതിക്കു ദോഷമല്ലാത്തരീതിയിൽ ചിട്ടപ്പെടുത്തിയും പ്രകൃതി വിഭവങ്ങളെ പ്രയോജനപ്പെടുത്തിയും നമ്മുക്ക് ഹരിത സാമ്പത്തവ്യവസ്ഥയുടെ ഭാഗമാവാം.. ഈ മൂല്യബോധം വരും തലമുറക്കും കൂടി നാം കൈമാറേണ്ടതാണ്

മീനാക്ഷി പ്രദീപ്
2B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം