സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിസ്ഥിതി

സൗരയൂഥത്തിൽ ജീവൻറെ തുടിപ്പുള്ള ഏക ഗ്രഹം ഭൂമിയാണ് .കോടാനുകോടി ജീവജാലങ്ങളിൽ പരിണാമാ സിദ്ധാന്തമനുസരിച്ച്ഏറ്റവും പുതിയ ജീവിയാണ് മനുഷ്യൻ.ഏറ്റവും പ്രഗത്ഭനും മനുഷ്യൻ തന്നെ. തന്റെ ഇച്ഛാശക്തിയാൽ മനുഷ്യൻ ഭൂമിയിൽ സർവ്വത്തിന്റെയും ഉടമയായി മാറിയിരിക്കുന്നു. ഈ അഹന്ത ചിന്തയാൽ മനുഷ്യൻ അവന്റെ സ്വാർത്ഥ താത്പര്യങ്ങൾക്കായി പ്രക്രതിയെ അക്രമിക്കുമ്പോൾ വളരെ ഗൗരവതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉടലെടുക്കുന്നു
പ്രക്രതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന ഏതൊരു പ്രക്രിയയും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. ആഗോള തലത്തിൽ പരിസ്ഥിതി സംരക്ഷണ അവബോധം ഉണർത്തി. ജലം, മണ്ണ്, വന്യജീവികൾ, ധാതുലവണങ്ങൾ തുടങ്ങിയ പ്രക്രതി വിഭവങ്ങളുടെ ന്യായമായ ഉപഭോഗമാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന ലക്ഷ്യവും മാർഗ്ഗവും
മലിനമായ വായു നമ്മുടെ ശ്വാസകോശങ്ങളെ ദ്രവിപ്പിക്കുന്നു. കടൽ മത്സ്യത്തിന്റെ ലഭ്യതാ അനുനിമിഷം കുറയുന്നു. നമ്മുടെ ആവശ്യങ്ങൾക്കും സേവനങ്ങൾക്കുമായി നാം ഉപയോഗിച്ച മാർഗ്ഗങ്ങളും ശാസ്ത്രസാങ്കേതിക വിദ്യ കളും പ്രക്രതിയുടെ ആരോഗ്യത്തേയുഠ വിഭവ പുനരാവിഷ്കാര ശേഷിയേയും സാരമായി ബാധിച്ചിരിക്കുന്നു.
വികസന പദ്ധിതികളും പരിസ്ഥതി സംരക്ഷണവും യോജിപ്പിച്ചുകൊണ്ടുള്ളതാവണം ഏതൊരു വികസന രാഷ്ട്രത്തിന്റെയും കർമ്മ പഥം. ഐക്യരാഷ്ട്ര സംഘടന പരിസര ചിന്തകൾക്കായി ഒരു ദിനം തന്നെ സമർപ്പിച്ചിട്ടുണ്ട്. ആഗോള തലത്തിൽ ഈ ദിനം പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ജൂണ് 5 ആണ് ആ സുദിനം. പ്രക്രതിയോടുള്ള നമ്മുടെ പ്രതിബദ്ധത ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ശ്രീലക്ഷ്മി വി എസ്സ്
3 എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത