എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് മുക്തി നേടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിൽ നിന്ന് മുക്തി നേടാം

ഇന്ന് കേരളത്തെ കീഴടക്കി കൊറോണ എന്ന മഹാമാരി വന്നു. കൊറോണയെ അതിജീവിയ്ക്കാൻ 20 സെക്കന്റ് കൈകൾ കഴുകുക. അതുപോലെ തന്നെ മാസ്ക്ക് ധരിക്കുക. ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരാതിരിക്കാൻ മാസ്ക്ക് നിർബദ്ധമായും ധരിക്കണം കേരള സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്.
ആരോഗ്യ പ്രവർത്തകരും നമ്മൾക്കു വേണ്ടി അദ്ധ്വാനിക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് നമ്മൾക്കു വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന പോലിസുകാർക്കും നന്ദി പറയുന്നു.ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്ധ്യാർത്ഥികൾക്കാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥികരിച്ചത്.
പൊതു സ്ഥലങ്ങളിൽ തുപ്പരുത്. ആൾക്കൂട്ടങ്ങളിൽ നിൽക്കുമ്പോൾ തുമ്മുകയോ ചുമയക്കുകയോ ചെയ്യുമ്പോൾ വായ് മൂടിപ്പിടിക്കാൻ ശ്രദ്ധിക്കുക. നോവൽ കൊറോണ വൈറസിൽ നിന്നാണ് കോ വിഡ് 19 എന്ന പേര് ലഭിച്ചത് .കോവിഡ് 19 ന്റെ മുഴുവൻ പേര് [corona virus diseae 2019] എന്നാണ്. ഇടുക്കിയും കോട്ടയവും കൊറോണയിൽ നിന്ന് മുക്തി നേടി. ശരീരത്തിന്റെ പ്രതിരോദശേഷി വർധിപ്പിക്കാൻ ജീവിത ശൈലി സ്വീകരിക്കുക. ശരീരത്തിന് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുക. സമീകൃതാഹാരം ശീലമാക്കുക. വ്യക്തി ശുചിത്വത്തിനൊപ്പം സാമൂഹ്യ ശുചിത്വവും പരമപ്രധാനമാണ്. നമ്മുക്ക് ഭയമില്ലാതെ ജാഗ്രതയോടെ ഒന്നിച്ച് കൊറോണയെ നേരിട്ട് നമ്മുടെ ഭൂമിയെ കൊറോണയിൽ നിന്ന് മുക്തി നേടിപ്പിക്കാം.

ആരുഷി ആർ ഇളംതുരുത്തിയിൽ
4B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം