സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/അകന്നിരിക്കാം അകത്തിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അകന്നിരിക്കാം അകത്തിരിക്കാം

ഇനി ദിവസങ്ങളോളം നാം വീടിനുള്ളിൽ. കളിയും,ചിരിയും, കാര്യവും, വഴക്കും, വാശിയും, സ്നേഹവും, ദേഷ്യവും, തർക്കവും, തമ്മിൽ തല്ലു മൊക്കെ വീടിനുള്ളിൽത്തന്നെ. വീട്ടിലെ എല്ലാവരും ഇത്രയും ദിവസം മുഴുവൻ നേരം വീട്ടിൽത്തന്നെ ഒന്നിച്ചിരിക്കുക എന്നത് അപൂർവ്വ അനുഭവമാണ്. എന്തെല്ലാം കൗതുകങ്ങളാണ് ഈ കൂട്ടായ്മയിൽ ഉണ്ടാകുക. പക്ഷെ ഇപ്പോൾ നാമെല്ലാവർക്കും കൊറോണയെ നേരിടേണ്ടി വന്നു. കോഴിക്കോടുകാർ നിപ്പയെ ഓടിച്ചതു പോലെ എല്ലാവരും ചേർന്ന് കൊറോണയെ ഓടിക്കണം. അതിന് നമ്മൾ ഓരോ മണിക്കൂർ ഇടവിട്ട് കൈകൾ കഴുകേണം., അത്യാവശ്യത്തിനും സാധനങ്ങൾ വാങ്ങിക്കുവാനും മാത്രമേ പുറത്തിറങ്ങാവൂ. സാധനങ്ങൾ മേടിക്കുവാൻ ഒരാൾ മാത്രമേ പുറത്തിറങ്ങാവൂ. ആരോഗ്യ വകുപ്പിന്റെ യും ,പോലീസുകാരുടെയും വാക്കുകൾ നമ്മൾ അനുസരിക്കേണ്ടതാണ്. വീടിനുള്ളിലായാലും, നമ്മൾ എവിടെയൊക്കെ തൊടുത്തുവെന്ന് നോക്കണം.
കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഹാൻഡ് സാനിറ്റൈസർ പുരട്ടുന്നത് കൈയ്യിലെ അണുക്കളെ നശിപ്പിക്കാനാണ്. കൈയ്യിൽ അഴുക്കോ മറ്റോ ഉണ്ടെങ്കിൽ കൈ കഴുകുന്നതാണ് നല്ലത്.പരമാവധി ആളുകളെ കുറയ്ക്കുക, മുന്നിൽ ആരെയും ഇരുത്തരുത്, തുവാലയോ, മാസ്കോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, ഹാൻഡ് സാനി റ്റെസർ ഉപയോഗിക്കുക., പരമാവധി അകലം പാലിക്കുക, Alc ഉപയോഗിക്കാതിരിക്കുക. മുറിവുകൾ വഴി വൈറസ് ശരീരത്തിലെത്തുമെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.
കൊറോണ പകരാതിരിക്കാൻ വ്യക്തി ശുചിത്വമാണ് മികച്ച മാർഗ്ഗം. കൊറോണ കാരണം പരീക്ഷകളൊന്നും ഇല്ലാ. കോട്ടയം ജില്ലയിലിപ്പോൾ രോഗബാധിതരായിട്ടാരുമില്ല. ഈ ലോക് ഡൗണിൽ എല്ലാവരും വീട്ടിൽ ഇരുന്ന് ബോറടിക്കുണ്ടെങ്കിലും അത് സമൂഹ നന്മയ്ക്ക് വേണ്ടിയാണ്. കോവിഡ് ഭീഷണിയോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വീട്ടിലിരിക്കൂ. കൊറേണയെ ചെറുക്കൂ.

മിലൻ ജോസ് കുര്യാലപ്പുഴ.
3 എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം