കുട്ടികളിൽ പൗരബോധവും അച്ചടക്കവും വളർത്തിയെടുക്കുന്ന ആഗോള സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഓരോ യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. ശ്രീ എം.ജി വർഗീസ് സ്കൗട്ട് മാസ്റ്ററായി സ്കൗട്ട് യൂണിറ്റും ശ്രീമതി പി കെ മറിയാമ്മ ടീച്ചർ ക്യാപ്റ്റനായി ഗൈഡ് യൂണിറ്റും ആരംഭിച്ചു. 32 കുട്ടികൾ വീതമുള്ള ഓരോ ട്രൂപ്പും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണ സേവന വികസന കാരുണ്യ പ്രവർത്തനങ്ങളിലും ജില്ലാ സംസ്ഥാന കാമ്പോരി ദേശീയ ജാം പൂരി മുതലായ ക്യാമ്പുകളിലും കുട്ടികളുംഅധ്യാപകരും പങ്കെടുത്തിട്ടുണ്ട്. നിരവധി കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡും രാഷ്ട്രപതി അവാർഡും ലഭിച്ചിട്ടുണ്ട് ശ്രീമതി പി കെ മറിയാമ്മ ടീച്ചർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.ടീച്ചറിന് ശേഷം ശ്രീമതി സൂസൻ തോമസും തുടർന്ന് അനുജ ഗിൽബർടും ഗൈഡ് ക്യാപ്റ്റൻ ആയി. ശ്രീ എം ജി വർഗീസ് സാറിനു ശേഷം മനോഹരൻ സാറും ഇപ്പോൾ സജി അലക്സ് (ഡിസ്ട്രിക് ജോയിൻ സെക്രട്ടറി )ശ്രീമതി അദീന അച്ചാമ്മ ജെയിംസ് എന്നിവരും സ്കൗട്ട് മാസ്റ്റർമാർ ആയി പ്രവർത്തിക്കുന്നു.