ആയിരം, പതിനായിരം, കൊടികളും,
നാം വെട്ടിപ്പിടിച്ച സർവസ്വവും
കണ്മുന്നിൽത്തന്നെ വെന്തെരിയുന്നു
വെറുംകയ്യോടെ നീ മുകളിലേക്കുയരുന്നു
കാഴ്ച്ചതൻ സൗഭാഗ്യം അകലുന്നുവോ?
കുടുംബം പോലും നിന്നെ വെടിയുന്നുവോ?
ഒരു അണുവല്ലേ നിന്നുടെ അന്തകൻ?
തോല്പിക്കാനായില്ലല്ലോ സൈന്യത്തിനാകെയും
സുരക്ഷക്കായി നിന്റെ സമ്പത്തും ഉപകരിച്ചില്ലല്ലോ...
എന്തിനായ് ജീവൻ, എന്തിനായ് ലോകം
മറുത്തുപറയുന്നുവോ സ്വമാനസം?
മഹിയാകെ പോയാലും മാനസം പോകില്ല
അതുമതി ഈ മഹാമാരിയെ തുരത്താൻ.
ലോകം വളരുന്നു നിനക്കായ്, എനിക്കായ്
പ്രതീക്ഷ തൂവെളിച്ചമായ് പാടുന്നു..
മനസ്സുകൊണ്ടൊന്നായാൽ
അണുവും ഗമിക്കും..
കുറച്ചേറെ പ്രയത്നത്തിന് മനസ്സുണ്ടെങ്കിൽ
വേണ്ടത് ഒന്നുമാത്രം, ശുഭാപ്തിവിശ്വാസം...