ശുചിതബോധമോ അതിപ്രധാനമാം
ദിനചര്യയായ് നാം പാലിക്കിൽ
രോഗവിമുക്തമാം നാടിനെയാക്കാം
നമ്മുടെ മനസിൻ സ്വപ്നം പോൽ,
ഓരാദിനമതു ശീലിക്കുമ്പോൾ
രോഗം നമ്മെ വിട്ടകലും
വ്യക്തി ശുചിത്വം പാലിക്കുമ്പോൾ
പരിസരവും ശുചിയാക്കീടാം.
വീടും നാടും വിദ്യാലയവും
നാനാ സ്ഥാപന മിതുപോല
വൃത്തിക്കാര്യം മുൻപന്തിയിലായ്
നിയമാവലിയായി കൊണ്ടുവരു.