എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത്, രാഗം വരാതെ സൂക്ഷിക്കുന്നതാണ് എന്നത് നാമല്ലാവരും കേട്ടിട്ടുണ്ടല്ലോ. ഇന്നത്തെ ഈ അവസ്ഥയിൽ ഈ ചൊല്ലിന്റെ പ്രാധാന്യം നമ്മുക്ക് മനസ്സിലാക്കാൻ വളരെ എളുപ്പമാണ് .നാമെല്ലാം ഒരു വൈറസിനെ പേടിച്ച്, എല്ലാം ഉപേക്ഷിച്ച് വീട്ടിൽത്തന്നെ ഇരിക്കേണ്ടി വരുന്നു. സോപ്പു വെള്ളത്തിൽ നശിച്ചുപോകുന്ന ഒരു വൈറസ് . . . . .

മനുഷ്യനെ മനുഷ്യൻ ഭയപെടുന്ന ഒരവസ്ഥ. നാം അതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല 'ലോക്ക് ഡൗൺ' എന്ന അവസ്ഥ ഞങ്ങളുടെ ചിന്തകൾക്ക് പോലും അതീതമായിരുന്നു .

ലോകത്തത്തെയകമാനം വിറപ്പിച്ചു ശവക്കുമ്പാരങ്ങൾ പടുത്തുയർത്തിയ ഒരു മഹാവിപത്തിനെയാണ് ഈ തലമുറ അഭിമുഖികരിക്കുന്നത്. ലോകത്ത് മരണ സംഖ്യ ദിനംപ്രതി കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു ഇത്തരമൊരു സാഹചര്യത്തിൽ 'കേരളം' എന്ന ഈ ചെറിയ സംസ്ഥാനത്ത് എത്ര വലിയ പ്രതിരോധ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖലയുടെ സന്ദർഭോചിതമായ ഇടപെടലിനെ കൈ കൊട്ടി സ്വാഗതം ചെയ്യുന്നു.

ആരോഗ്യ മേഖലയുടെയും അതിനു നേതൃത്വം കൊടുക്കുന്ന ബഹുമാനപെട്ട മന്ത്രിയുടേം നമ്മുടെ നാടിനെ ശവ കൂനയാകാതെ സംരക്ഷിച്ച ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും നമ്മുടെ പോലീസ് സേനയുടെയും മുമ്പിൽ കൈ കൂപ്പുന്നു . . . .

സമയോചിതമായ പ്രതിരോധ നടപടി യാണ് കൈ കൊണ്ടത് ... അതിനായി തെരഞ്ഞെടുത്ത കർക്കശനടപടികള മനസ്സാ അംഗീകരിക്കുന്നു . . . . . എല്ലാം നമുക്കായല്ലേ . . . . . ഒരോ രോഗത്തിനും അതിന്റേതായ (പതിരോധമല്ലേ വേണ്ടത് എല്ലാം മ്മുടെ നാടിനു വേണ്ടി . . . . എല്ലാം നമുക്കാരോരുത്തർക്കും വേണ്ടി ....




ആൽബിൻ സി ബാബു
9 D എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം