എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ നല്ല ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശുചിത്വം പാലിക്കാം

ഒരു വ്യക്തിയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നാണ് "ശുചിത്വം" . ശുചിത്വം പാലിക്കുന്ന ഒരു വ്യക്തി ഒരു പരിധി വരെ രോഗങ്ങളിൽ നിന്ന് സുരക്ഷിതനായിരിക്കും. " പ്രതിരോധമാണ് പ്രതിവിധിയെക്കാൾ മെച്ചം" എന്ന ചൊല്ല് നമ്മുക്കെല്ലാം സുപരിചിതമാണ്. എല്ലാ രോഗങ്ങളും ഒഴിവാക്കാനും തടയാനും നമ്മളെക്കൊണ്ട് സാധിക്കില്ലെങ്കിലും ചില രോഗങ്ങളുടെ തീവ്രത കുറയ്ക്കാനും ഒരു പരിധി വരെ അതിനെ തടയാനും നമ്മളെക്കൊണ്ട് സാധിച്ചേക്കാം.

ജലദോഷമോ, പനിയോ എളുപ്പത്തിൽ പിടിക്കാൻ അഴുക്ക് പുരണ്ട കൈകൾ കൊണ്ട് മൂക്കിലോ, കണ്ണിലോ തിരുമ്മിയാൽ മതിയാകും.മായോ ക്ലിനിക്കിൻ്റെ അഭിപ്രായപ്രകാരം :" രോഗം വരാതിരിക്കാനും അത് പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്ന് " കൈ കഴുകുന്നതാണ് ". അതു കൊണ്ട്, അഴുക്ക് നീക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം കൈ കൂടെ കൂടെ വൃത്തിയായി കഴുകി വെടിപ്പാക്കുന്നതാണ്. അതുപോലെതന്നെ ശുചിത്വം പാലിക്കുന്നത് ന്യൂമോണിയ, വയറിളക്കം പോലുള്ള ഗുരുതരമായ രോഗങ്ങൾ തടയാം സഹായിക്കും. കണക്കുകൾ സൂചിപ്പികുന്നതനുസരിച്ച് അഞ്ച് വയസ്സിന് താഴെയുള്ള 20 ലക്ഷത്തിലധികം കുട്ടികൾ മരണമടയുന്നത് ശുചിത്വ കുറവ് മൂലമാണ്. എല്ലാത്തിനും ഉപരി കൈ കഴുകുക എന്ന നിസ്സാരമായ കാര്യത്തിന് മാരകമായ എബോളയെപ്പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ശുചിത്വം പാലിക്കേണ്ടത് അത്യന്താപേഷിതമാണ്. അതുകൊണ്ട് , കൈ കഴുകുന്നതിനെ നിസ്സാരമായി കാണരുത്. എന്നാൽ സങ്കടകരം എന്നു പറയട്ടെ , പൊതുകക്കൂസുകൾ ഉപയോഗിച്ചതിന് ശേഷം പോലും മിക്കവരും കൈ കഴുകാറില്ല എന്നതാണ് വസ്തുത. ഇനി , കഴുകിയാൽ തന്നെ അത് ശരിയായ വിധത്തിൽ അല്ലതാനും . കൈ വൃത്തിയായി കഴുകുക പറയുന്നതിന് അർത്ഥം കേവലം വെള്ളം ഒഴിച്ച് കഴുകുക എന്നല്ല മറിച്ച്, ശുദ്ധമായ വെള്ളത്തിൽ സോപ്പ് തേച്ച് സോപ്പ് പതയുന്നത് വരെ കൈകൾ കൂട്ടിത്തിരുമ്മി കുറഞ്ഞത് 20 സെക്കന്റ് എങ്കിലും ശുദ്ധമായ വെള്ളത്തിൽ കൈ കഴുകുന്നത് അതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം വളരെ നിസ്സാരമായ കാര്യമാണെന്ന് തോന്നിയേക്കാം എങ്കിലുo ഇവയ്ക്ക് രോഗങ്ങൾ അകറ്റി നിറുത്താനും ഇനി രോഗം പിടിപ്പെട്ടാൽ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനും നമ്മുടെ ജീവൻ രക്ഷിക്കാനും സാധിക്കും. അതിനാൽ, കൈ വൃത്തിയായി കഴുകുക, ശുചിത്വം പാലിക്കുക. ശുചിത്വം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഈ കഴിഞ്ഞ നാളുകളിൽ നാം മനസ്സിലാക്കി. കാരണം കോവിസ് - 19 എന്ന മഹാമാരി' മനുഷ്യരാശിയെ മുഴുവൻ പിടിച്ചുലച്ചു, സമ്പന്ന രാജ്യങ്ങൾ പോലും കോവിഡ് - 19 എന്ന മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുന്നു. എന്നാൽ ഇതിൻ്റെ വ്യാപനം തടയുക എന്ന ഒറ്റ പ്രതിവിധി മാത്രമേ നമ്മുടെ മുൻപിൽ ഉള്ളു.. അതിനു വേണ്ടി ലോകം മുഴുവൻ ഒരുമിച്ചു പറഞ്ഞു " വാഷ് ദ ഹാൻ്റ്, ബ്രേക്ക് ദ ചെയിൻ " അതെ കൈ കഴുകുക, കൈ കഴുകുക, കൈ കഴുകുക അങ്ങനെ കോ വിഡ്- 19 എന്ന മഹാമാരിയെ നമ്മുക്ക് തടയാം.

എന്നാൽ വ്യക്തി ശുചിത്വം മാത്രമല്ല പരിസ്ഥിതി ശുചിത്വവും വളരെ പ്രാധാന്യം അർഹിക്കുന്നതാണ് കാരണം പരിസ്ഥിതി മലിനികരണം പല സാക്രമിക രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകും. അതു കൊണ്ട് വിക്തിത്വ ശുചിത്വം പോലെ തന്നെ പരിസ്ഥിതി ശുചിത്വവും പ്രധാനമാണ്, നമ്മുടെ പരിസ്ഥിതിയെ ശുചിത്വമുള്ളതായി നമ്മുക്ക് സൂക്ഷിക്കാം. ഈ ലോക് ഡൗൺ കാലം കുട്ടികൾ എന്ന നിലയിൽ നമ്മുക്കും അതിൽ പങ്കാളികളാകാം. അങ്ങനെ നമ്മുക്ക് ഒരുമിച്ച് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാം.

ഇനോക്ക് മണിക്കണ്ഠൻ
7 B എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം