എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/അക്ഷരവൃക്ഷം/ പാവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പാവങ്ങൾ


19-)o നൂറ്റാണ്ടിലെ മികച്ച ഫ്രഞ്ച് ക്ലാസ്സിക്കുകളിൽ ഒന്നായ 'പാവങ്ങൾ' എഴുതിയിരിക്കുന്നത് വിക്ടർ ഹൂഗോയാണ്. 1862 ബെൽജിയത്തിൽ വെച്ചാണ് ഈ നോവലിന്റെ ആദ്യപതിപ്പ് ഇറങ്ങിയത് .199 വിലയുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഓം ബുക്ക് ഇൻറ്റെർനാഷണൽ ആണ്. ഈ നോവലിൽ എനിക്ക് ഇഷ്ട്പ്പെട്ട കഥാപാത്രമാണ് ജിൻവാൽജിൻ.ഴാങ് വെൽഴാങ് എന്നാണ് ശരിയായ ഉച്ചാരണം. സാഹചര്യമാണ് ഒരുവനെ നല്ലവനും മോശപ്പെട്ടവനും ആക്കുന്നത്.ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ജിൻവാൽജിൻ. വിശന്നുവലഞ്ഞ വിധവയായ തന്റെ സഹോദരിക്കും അവരുടെ 7 മക്കൾക്കും വേണ്ടി റൊട്ടികഷ്ണം മോഷ്ടിച്ചതിന് 13 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുന്നു.ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ജിൻവാൽജിനെ എല്ലാവരും ആട്ടിപായച്ചു. സമൂഹം ജീവിതത്തിൽ നിന്ന് രക്ഷപെടാനുള്ള എല്ലാ വാതിലുകളും അയാളുടെ മുമ്പിൽ കൊട്ടിയടച്ചു. അവസാനം അയാൾ മിറിയേൻ എന്ന ബിഷപ്പിന്റെ വീട്ടിൽ എത്തുന്നു. അയാൾ നല്ലൊരു മനുഷ്യസ്നേഹിയായി മാറുന്നു .തുടർന്ന് മേയർ മദലിയൻ എന്ന പേരിൽ സൽപ്രവർത്തികൾ ചെയ്തും,സമൂഹം ഒറ്റപെടുത്തിയവർക്ക് സ്വാന്തനമേകിയും,കോസത്ത് എന്ന കുട്ടിയെ പിതൃവാത്സല്യം നൽകി വളർത്തുകയും ചെയ്യുന്നു... അദ്ദേഹം മേയർ മദലിയൻ എന്ന പേരിൽ ഒരു നാടിനെ സമ്പൽസമൃദ്ധിയിലേക്ക് നയിച്ചിട്ടും ,അദ്ദേഹം ജിൻവാൽജിനാണെന്ന് മനസിലാക്കി തുറുങ്കിൽ അടയ്ക്കാൻ പലവട്ടം ശ്രമിക്കുകയും ചെയ്ത ഇൻസ്പെക്ടർ ജാവേറിനെ വധിക്കാൻ അവസരം ലഭിച്ചട്ടും അയാളെ സ്വതന്ത്രനാക്കിയ ഉത്തമഹ‍‍ൃദയൻ. പണക്കാരനായിരുന്നിട്ടും പാവങ്ങളിൽ പാവമായട്ടാണ് അദ്ദേഹം ജീവിച്ചത്. ജിൻവാൽജിൻ മാത്രമല്ല മിറിയേൻ ബിഷപ്പ് ,ത്യാഗമൂർത്തിയായ ഫൻതീൻ ,സുശീലയായ കൊസത്ത് ,ധീരനും അഭിമാനിയുമായ മരിയൂസ് എന്ന യുവാവ് ,നീചനായ തെനാർദിയാർ ഇങ്ങനെ ഒട്ടേറെ കഥാപാത്രങ്ങൾ ജിൻവാൽജിനോടൊപ്പം നമ്മുടെ മനസ്സിൽ ജീവിക്കുന്നു. ഈ കഥ മനുഷ്യഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നതും ,ഒരു ഉത്തമമനുഷ്യനാവാൻ നമ്മെ പഠിപ്പിക്കുന്നതുമാണ്....

നന്ദന തമ്പി
9 ബി എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം