എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/അക്ഷരവൃക്ഷം/ അവനിയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
അവനിയുടെ കഥ


പണ്ട് വളരെ കാലം മുൻപ് സൗരയുദ്ധത്തിനപ്പുറം "അവനി'എന്നൊരു ഗ്രഹമുണ്ടായിരുന്നു ഭുമിയേടുതിനു സമാനമായ ഘടകങ്ങൾ. ജലം വായു ജീവന്റെ നിലനില്പിനാവി ശ്യമായ എല്ലാമുള്ള ഒരിടം. അവിടെ മനുഷ്യരും ചെടികളും മൃഗങ്ങളും പുഴകളും മലകളും പാടവും പറമ്പും ഒക്കെ ഉണ്ടായിരുന്നു. പ്രകൃതിയെ ആശ്രയിച്ചവർ ജീവിച്ചു. ബുദ്ധിയുപയോഗിച്ചു പുരോഗമിച്ചു.അവരും സ്മാർട്ട് ഫോണും ടി വിയും റോബെട്ടിനെയും അങ്ങനെ ഇന്ന് ഭൂമിയിലെ മനുഷ്യരുടെ കണ്ടുപിടിത്തങ്ങളെ വെല്ലുന്ന കണ്ടുപിടിത്തങ്ങൾ നടത്തി . എന്നാൽ പ്രകൃതി ഇല്ലാതെ അവനു നിലനില്പില്ല എന്ന് അവൻ മനസിലാക്കിയില്ല .അവർ പ്രകൃതിയെ നശിപ്പിച്ചു .മരങ്ങൾ, നദികൾ ,വയലുകൾ അങ്ങനെ പ്രകൃതിയെടെതെന്നു പറയുന്നതോന്നും അവിടെ അവശേഷിക്കാത്തയായി . ആ 'അവനിൽ' മുളപൊട്ടിയ അവസാന ചെടിയെയും അവൻ നശിപ്പിച്ചു .മനുഷ്യർ മാത്രം ബാക്കിയാകുന്ന പ്രക്രിയയാണ് വികസനം എന്ന് അവൻ വിശ്വസിച്ചു .വെള്ളവും വായുവും ഭക്ഷണവും അവർ ശാസ്ത്രവിദ്യ ഉപയോഗിച്ചു നിർമ്മിച്ചു. ക്രമേണ അവൻ താൻ തന്നെ നിർമിച്ച റോബെർട്ടുകളുടെ അടിമയായി മാറി .അവർ സംസാരിക്കാൻ മറന്നു, ചിരിക്കാൻ മറന്നു.എന്നാൽ റോബെർട്ടുകൾ അവരുടെ അടിമകളായ മനുഷ്യരെ കൊല്ലുവാൻ തീരുമാനിച്ചു ."അവനിൽ" അവശേഷിക്കുന്ന മനുഷ്യരെയും അവർ കൊന്നൊടുക്കി . ഈ കഥ നമ്മൾക്കൊരു പാഠമാകണം.


പരിസ്ഥിയെയും പ്രകൃതിയെയും സംരക്ഷിക്കാൻ ...മനുഷ്യൻ മാത്രം ബാക്കിയാകുന്ന പ്രക്രിയയല്ല വികസനം എന്ന് മനസിലാക്കണം .

നന്ദന തമ്പി
9 ബി എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ