എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ
നല്ല കൂട്ടുകാർ
അയാൾ എന്തുകഴിച്ചാലും സിംഹക്കുഞ്ഞിന് നൽകുമായിരുന്നു. നാട്ടുകാർ പലരും സിംഹത്തെ വളർത്തുന്നത് തടയാൻ ശ്രമിച്ചെങ്കിലും അയാൾ അതൊന്നും വകവെച്ചില്ല. നാളുകൾ കടന്ന് പോയി. സിംഹക്കുഞ്ഞ് വളർന്ന് വലിയൊരു സിംഹമായി മാറി. അങ്ങനെയിരിക്കെ സിംഹത്തിനു മൂന്നാലു ദിവസമായി ഒരു വല്ലായ്.മ അത് ഭക്ഷണം ഒന്നും കഴിക്കാതെ ചുരുണ്ട് കിടക്കുന്നു. അയാൾക്ക് വളരെ വിഷമമായി. അയാൾ അതിനെ കാട്ടിൽ കൊണ്ട് വിടാൻ തീരുമാനിച്ചു. അങ്ങനെ അവർ കാട്ടിൽ എത്തി. സിംഹത്തെ അയാൾ കാട്ടിനകത്തേക്കു വിട്ടു. എന്നിട്ടു അയാൾ സിംഹത്തോട് യാത്രപറഞ്ഞ് നടക്കുമ്പോഴും സിംഹം അയാളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഏതാനും ചുവടുകൾ മുന്നോട്ടു വെച്ചപ്പോഴേക്കും ആ സിംഹം അയാളുടെ ശരീരത്തിലേക്ക് ചാടി വീണ്ടു. തന്നെ ഇത്രനാളും വളർത്തിയ ആളെന്ന പരിഗണന പോലുമില്ലാതെ അയാളെ സിംഹം അടിച്ചു വീഴ്ത്തി. ഒന്നു തടയാൻ പോലും കഴിയാതെ അയാൾക്ക് സിംഹത്തിനു മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു. രണ്ടു മൂന്ന് ദിവസം ഒന്നും കഴിക്കാത്തതിന്റെ അങ്ങനെ സിംഹത്തിനു അടക്കി. ഗുണപാഠം :കൂടെ കൊണ്ട് നടക്കാൻ പറ്റുന്ന കൂട്ടുകാരനെ മാത്രമേ എപ്പോഴും കൂടെ കൊണ്ട് നടക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അവർ നമ്മെ ചതിക്കും. അതുകൊണ്ട് കൂട്ടുകാരെ വളരെ ശ്രദ്ധിച്ചു വേണം തിരഞ്ഞെടുക്കാൻ......
|