എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

മനോഹരമായ പ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ട ഒരു നാടാണ് നമ്മുടേത്...അതു കൊണ്ടാണ് നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്. എന്നാൽ ഈ ഭൂമി മുഴുവൻ ദൈവത്തിന്റെ കാരവേല ആണ്. ഈ സുന്ദര ഭൂമിയെ നമ്മൾ തന്നെ ആണ് സൂക്ഷിക്കേണ്ടത്. മാലിന്യങ്ങൾ വെറുതെ  വലിച്ചെറിയരുത്. നമ്മൾ ഓരോരുത്തരും നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ എല്ലാ മാലിന്യ പ്രശ്നങ്ങളും തീരും.

ശുചിത്വം ഒരു സംസ്കാരമാണ് ആരോഗ്യം പോലെത്തന്നെ വ്യക്തി ആയാലും സമൂഹം ആയാലും ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്അതുകൊണ്ടുതന്നെ പരിസര ശുചിത്വം നമ്മുടെ കടമയാകുന്നു ശുചിത്വം എന്നത് വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും വൃത്തി ആയിരിക്കുന്ന അവസ്ഥയാണ് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും നാം മുൻപതിയിലാണെങ്കിലും പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ നാം പിന്നിലാണ് ആവർത്തിച്ചുവരുന്ന പകർച്ച വ്യാധികൾ ഇതിനു തെളിവാണ് വീടുകൾ പൊതുസ്ഥലങ്ങൾ ഓഫിസുകൾ എല്ലാം വൃത്തികേടാക്കുന്നതു നാം തന്നെയല്ലേ പൗരബോധവും സാമൂഹ്യ ബോധവുമുള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധിക്കുകയുള്ളൂ പരിസര ശുചിത്വം നമ്മുടെ കർത്തവ്യ മായി കണ്ടാൽ മാത്രമേ വൃത്തിയുള്ള പൊതുസ്ഥാലങ്ങളും സുഖകരമായ അന്തരീക്ഷവും ഉണ്ടാവുകയുള്ളൂ ആയാലും പരിസര ശുചിത്വം ഒരു ലോക തത്വമാണ്. പല രോഗങ്ങളും അസ്വസ്ഥതകളും സമൂഹത്തിൽ ഉണ്ടാകുന്നത് ശുചിത്വം ഇല്ലാത്തതിനാലാണ്. മൃഗങ്ങളിൽ പോലും ഇത്തരത്തിൽ ശുചിത്വ ശീലങ്ങൾ കാണുവാൻ പറ്റും. മനുഷ്യർ ചിന്തിക്കാൻ കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ പരിസരങ്ങൾ നന്നായി സൂക്ഷിക്കാൻ പരിശ്രമിക്കണം. സ്വന്തം പരിസരങ്ങൾ (വിഷയം) ആകട്ടെ നമ്മുടെ ലക്ഷ്യം. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ ഭൂമി അടുത്ത തലമുറകൾക്കും ഒരു സ്വർഗം ആയി മാറും

മാധവ് കൃഷ്ണ വി എ
9A സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം