എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണയും ചില ചിന്തകളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ചില ചിന്തകളും

ലോകം മുഴുവൻ ഭീതി വിതച്ചുകൊണ്ടു ഒരു കുഞ്ഞു വൈറസ് വിലാസംതുടങ്ങിയിട്ടു മാസങ്ങളായി ദേശത്തിന്റെയോ ഭാഷയുടെയോ അതിര്വരമ്പുകളില്ലാതെ ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂകാണ്ഡങ്ങളിലേക്കു നിർബാധം കൊറോണ സഞ്ചരിക്കുന്നു ലക്ഷങ്ങൾക്കു അസുഖം ബാധിച്ചു പതിനായിരങ്ങൾ നിസ്സഹായരായി മരണത്തിനു കീഴടങ്ങി ആയിരങ്ങൾ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിൽ തുടരുന്നു

കൊറോണയെ തുരത്താൻപല രാജ്യങ്ങളും പലതന്ത്രങ്ങൾ പയറ്റി അതിലേറ്റവും പ്രധാന പ്പെട്ടതായിരുന്നു രാജ്യമെങ്ങും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത് രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്കായിഇവിടെ ആയിരുന്നുവോ അവിടെ തന്നെ ആയിരിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു ഇന്ത്യയിൽ കൊറോണ വൈറസ് ആദ്യം റിപ്പോർട് ചെയ്തത് കേരളത്തിലായിരുന്നു പക്ഷെ നിതാന്ത ജാഗ്രത കൊണ്ടും കാര്യക്ഷമമായ പ്രവർത്തനം കൊണ്ടും നമ്മുടെ കൊച്ചു കേരളം ഈ വൈറസ് വ്യാപനത്തിന് തടയിട്ടു കേരളം മോഡൽ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയായി BREAK THE CHAIIN പരിപാടിയിലൂടെജനങ്ങൾക്ക് കൃത്യമായി ബോധവത്ക്കരണം നൽകുന്നതിന് സാധിച്ചു

ലോക്ക് ഡൗൺ കാലം സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും വീടും പരിസരവും വൃത്തിയാക്കുന്നതിനും കൃഷിചെയ്യുന്നതിനും പലരും വിനിയോഗിച്ചു ഇടക്കിടെ കൈ കഴുകുന്നത് ശീലമായി സാമൂഹിക അകലം പാലിക്കാൻ പടിച്ചു അനാവശ്യമായി പണം ചിലവാക്കാതിരിക്കാൻ പഠിച്ചു അങ്ങനെ കൊറോണക്കാലം പലതും നമ്മെ പഠിപ്പിച്ചു ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോക്ക് ടൗൺ പിൻവലിച്ചേക്കും പക്ഷെ അപ്പോഴും നാം കരുതലുള്ളവരായിരിക്കണം വൈറസിനെ പേടിക്കാതെ തന്നെ ചില കാര്യങ്ങൾ ശീലമാക്കാൻ നാം പഠിക്കണം

  • അവ പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തരുത് തുപ്പരുത്
  • തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കണം
  • വ്യക്തി ശുചിത്വം പരിസരശുചിത്വം കൃത്യമായി പാലിക്കണം
ദിയ മെറിൻ മാത്യുസ്
8 D സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം