വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണയെന്നൊരു മഹാമാരിയെ
ചെറുത്ത് തോല്പിക്കാം.
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തി
ആളിപ്പടരും കൊറോണയെ നാം
ചെറുത്ത് തോല്പിക്കാം.
പോലീസ് വാക്കുകൾ പാലിച്ചീടാം
ആരോഗ്യ വകുപ്പിൻ ഉപദേശങ്ങൾ
ദൈവ ശാസനയാക്കീടാം
കൊഴിഞ്ഞു പോകാതിരിക്കാനായി
അകന്നു നിന്നീടാം
കൈകൾ കഴുകാം
മാസ്ക് ധരിക്കാം വ്യക്തി ശുചത്വം
പാലിക്കാം...