ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണയെന്ന മാരിയെ തുരത്തിനീക്കുവാൻ.
തകരുകില്ല നാം തളരുകില്ല നാം
'കൊറോണ' എന്ന ഭീകരന്റെ കഥകഴിച്ചിടാൻ
കൈകൾകോർത്തു നേരിടാം ഈ കൊടിയമാരിയെ.
രോഗലക്ഷണം കാട്ടിയാൽ വിളിക്കുക നാം ഡോക്ടറെ,
ഉടനെ തൻ ചികിത്സകൾ നടത്തണം നമ്മളിൽ.
കൈകൾകോർത്തു നേരിടാം ഈ കൊടിയ മാരിയെ
വീട്ടിൽ നിന്നു കോറോണയെതുരത്തിടാം
മറ്റൊരാൾക്ക് നമ്മളിലൂടെ രോഗമെത്തിക്കില്ല നാം.
സുനാമിയും,പ്രളയവും,നിപ്പായും വന്നിട്ടും
ധീരരായി,കരുത്തായി ചെറുത്തത് ഓർക്കണം
ഭയപ്പെടാതെ കൈകൾ കോർത്തു
തകർത്തിടാം നമ്മുക്കി കോറോണയെ..