എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ഒരു അമ്മയുടെ നൊമ്പരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു അമ്മയുടെ നൊമ്പരങ്ങൾ

വിശാഖപട്ടണം എന്ന അതിമനോഹരമായഗ്രാമം. അവിടെ വിധവയായ ഒരു അമ്മയുണ്ടായിരുന്നു. ആ അമ്മ ഒരു ടീച്ചർ ആയിരുന്നു. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ അമ്മയ്ക്ക് പക്ഷെ കാലം സമ്മാനിച്ചത് സങ്കടങ്ങൾ മാത്രമായിരുന്നു. ഈ അമ്മയ്ക്ക് ഒരു മകനുണ്ടായിരുന്നു. സുന്ദരനും സുമുഖനുമായ അവനെ ആ അമ്മ വളരെയധികം സ്നേഹിച്ചിരുന്നു. അച്ഛനില്ലാത്ത മകന് അവർ അച്ഛനും അമ്മയുമായി മാറി. അവന്റെ നന്മയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു അവരുടെ മനസ്സു നിറയെ.

എന്നാൽ കാലത്തിന്റെ വേഗതയിൽ അവന്റെ ജീവിതമാകെ മാറാൻ തുടങ്ങി. അവന്റെ ചിന്തകളും രീതികളും മാറി. ചെറു പ്രായത്തിൽ തന്നെ അവൻ ലഹരിക്കും മയക്കുമരുന്നിനും അടിമയായി തീർന്നു. ഈ അടിമത്വത്തിൽ നിന്നും മോചിതനാകുവാൻ അവന് കഴിയുമായിരുന്നില്ല. എന്നാൽ ഈ ടീച്ചറമ്മ ഇതൊന്നും അറിയുന്നില്ലായിരുന്നു. ഒ൯പതപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൻ ലഹരിമരുന്നു കഴിക്കുന്നവരോട് കൂട്ടുകൂടാ൯ തുടങ്ങിയത്. അതോടെ അവന്റെ സ്വഭാവം ആകെ മാറി. അതുവരെ ആ സ്കൂളിൽ ഒന്നാമനായിരുന്ന അവൻ പിറകോട്ടു പോയി തുടങ്ങി. നല്ല അഭിപ്രായങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരുന്ന സഹഅദ്ധാപകർ അവനെ കുറിച്ച് മോശപ്പെട്ട അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. അത് ആ അമ്മയ്ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

രാത്രികാലങ്ങളിൽ വളരെ വൈകിയായിരുന്നു അവൻ വീട്ടിൽ എത്തിയിരുന്നത്. കാരണം അന്വേഷിക്കുന്ന അമ്മയോട് അവ൯ ദേഷ്യപ്പെടുമായിരുന്നു. അവസാനം മകന്റെ കളളത്തരങ്ങൾ ആ അമ്മ കണ്ടെത്തി. മക൯െറ നല്ല ഭാവിക്കുവേണ്ടി രാത്രിയെന്നോ പകലന്നോ ഇല്ലാതെ കഷ്ടപ്പെടുമ്പോൾ അവൻ കൂട്ടുകാരോടൊപ്പം മയക്കുമരുന്നിൽ തിമർത്താടുന്ന കാര്യം കേട്ട് ആ അമ്മ വിറങ്ങലിച്ചു നിന്നു. സ്നേഹിച്ചു വളർത്തിയ മകൻ കൈവിട്ടുപോയതറിഞ്ഞ് ആ അമ്മ പൊട്ടിക്കരയാൻ തുടങ്ങി. പതിവുപോലെ അവൻ താമസിച്ച് വീട്ടിലേക്ക് കയറി വന്നു. ഇതുവരെയും അവനോട് ദേഷ്യപ്പെടാത്ത അമ്മ അന്ന് ആദ്യമായി അവനോട് ദേഷ്യപ്പെട്ടു. അവൻ തിരിച്ച് അമ്മയോടും. ആ രാത്രി അമ്മയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

പിറ്റേന്ന് പതിവുപോലെ സ്കൂളിലേക്ക് പോയ ആ അമ്മയെ സഹഅദ്ധ്യാപകരും നാട്ടുകാരും കളിയാക്കിചിരിച്ചു. സ്വന്തം മകനെ നന്നായി വളർത്താൻ അറിയാത്ത ടീച്ചർ പിന്നെന്തിനാണ് സ്കൂളിൽ വരുന്നത് എന്ന അവരുടെ ചോദ്യത്തിന് മറുപടി നൽകാ൯ ആ അമ്മയ്ക്ക് വാക്കുകളില്ലായിരുന്നു. ഇത് ത൯െറ ഈ ഭൂമിയിലെ അവസാന ദിവസം എന്നുറപ്പിച്ച് ആ അമ്മ തിരികെ വീട്ടിലേക്ക് നടന്നു. എന്നാൽ രാത്രിയിൽ നടന്ന സംഭവം അവനെ വളെരെയധികം അസ്വസ്ഥനാക്കി. അമ്മയോട് മാപ്പ് പറയാനായി അവ൯ സ്കുൂളിലേക്ക് ഓടി. എന്നാൽ ഓടുന്ന വഴി അവൻ അറിഞ്ഞു അവന്റെ അമ്മ ഈ ലോകത്തോട് വിടപറഞ്ഞു എന്ന്. ” ഈ നരഗതുല്യമായ ലോകത്ത് എന്നെ തനിച്ചാക്കി പോയല്ലോ, അമ്മേ”എന്നവ൯ അലറി കരയാ൯ തുടങ്ങി.

നമ്മൾ ഓരോരുത്തരും മനസിലാക്കുക നമ്മുടെ അമ്മ നമ്മുടെ ജീവനാണ്. അമ്മ പോയാൽ നമ്മുടെ പാതി ജീവൻ പോയി എന്നാണ്. അതുകൊണ്ട് നാം എല്ലാവരും നമ്മുടെ അമ്മമാരെ ദൈവത്തെപ്പോലെ കണ്ട് സ്നേഹിക്കുകയും അനുസരിക്കുകയും വേണം.

ആതിര കെ എം
8 C എസ് എൻ വി എസ് ഹൈസ്കൂൾ ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ