എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ആദരാഞ്ജലികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആദരാഞ്ജലികൾ


ചീനക്കാരുടെ നാട്ടിൽ പിറന്നു.
ലോകരെയാകെ കിടുകിടാ വിറപ്പിച്ചു.
ജാതിയോ മതമോ ഇല്ല വർണ്ണ ലിംഗപ്രായഭേദവുമില്ല
സമ്പന്നനെന്നോ ദരിദ്രനെന്നോയില്ല
മനുഷ്യനെന്നോ മൃഗമെന്നോയില്ലാതെ
തള്ളിയിട്ടു അവൾ ലക്ഷങ്ങളെ
മരണത്തിന്റെ കറുത്ത താഴ്‌വര യിലേക്ക്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ
സാമ്രാജ്യപതിയെ ശ്വാസം മുട്ടിച്ചു
പാശ്ചാത്യ കലകളുടെ ഈറ്റില്ലമായൊരാ
ഇറ്റലിയെ കുരുതിക്കളമാക്കി.
 വിശുദ്ധ നഗരമാം വത്തിക്കാനെ
വിജനതയുടെആഴത്തിൽഅമർത്തി
അഹങ്കാരത്തിൻ ഭാഷ കൈമുതലാക്കിയ
അമേരിക്കക്കാരെ അവശരാക്കി.
 നിശ്ചലമാക്കി ന്യൂയോർക്കിനേയും.
സോളിന്റെ സ്വൈര്യം കെടുത്തി. .

മലനാട്ടുകാരുടെ പറുദീസയായ
മണലാരണ്യങ്ങളെ മരണക്കളമാക്കി.
അവൾ പറന്നിറങ്ങി ഭാരതമാതാവിന്റെ
വലത് പാദത്തിൽ പാദസ്വരമായി
കിടക്കുന്ന മലയാളനാട്ടിൽ. . .
വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും
 പേരുകേട്ടവർ, അവർ മലയാളികൾ. .
മഹാമാരി മലനാട്ടിൽ മരണമണി
മുഴക്കും മുൻപേ അവരെടുത്താ വജ്രായുധം !
 പ്രതിരോധത്തിൻ വജ്രായുധം.

 അകലത്തിലുടെയവർ ഒന്നായി
ശുചിത്വത്തെ ഒരു ശീലമാക്കി.
 ഗ്ലൗസാൽ മൂടി കരങ്ങൾ;
മാസ്കാൽ മൂടി മുഖം.
 തുപ്പിയില്ലവർ പൊതുനിലങ്ങളിൽ
തുമ്മിയില്ല മുഖം മൂടാതെ .
പോരാടിയവർ മഹാമാരിക്കെതിരെ
 പ്രതിരോധമാം വജ്രായുധമേന്തി.
. ലോകത്തെ വിറപ്പിച്ച കോറോണേ
   എണ്ണപ്പെടുന്നു നിന്റെ സമയം.
മലയാളമക്കൾ നിനക്കായ്‌ വൈകാതെ
പാടും ആദരാഞ്ജലികൾ.....


 

ശ്രീപ്രിയ. എസ്
8C എസ് എൻ വി എസ് എച്ച് എസ് തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത