പ്രകൃതി തൻ സൗന്ദര്യം
തുളുമ്പുന്ന വൃക്ഷമേ
നിൻ മന്ദമാരുതയേറിയ കാറ്റിന്റെ
ദിശയാൽ നീ നൃത്തമാടുമ്പോൾ
എൻ മനമാകെ നിൻ സ്പർശത്താൽ-
കുളിർമയേകുന്നു.
നിൻ പച്ചതൻ സൗന്ദര്യം
എൻ ഹൃദയത്തിൽ ചാരുതയേകുന്നു
വൃക്ഷമേ നിൻ സംരക്ഷണത്താൽ
കഴിയുന്നു ഒരേ വിലയേറിയ ജീവനും
നിന്നിൽ ഞാൻ ഏകുന്നു വന്ദനം വന്ദനം...