എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം എന്നത് നമ്മുടെ ശരീരത്തിൽ മറ്റു രോഗങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നമ്മുടെ ശരീരത്തിൻെറ ശേഷി ആണ് പ്രതിരോധശേഷി.പ്രതിരോധശേഷി കുറവുള്ളവരിൽ വളരെ പെട്ടന്ന് തന്നെ രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.രോഗപ്രതിരോധശേഷി കൂടുവാൻ ധാരാളം ഇലക്കറികളും ഫലവർഗങ്ങളും കഴിക്കണം.മറ്റു ഗുരുതരരോഗങ്ങൾ ഉള്ളവർക്ക് പ്രതിരോധശേഷി കുറവായിരിക്കും.കൂടാതെ കൊച്ചുകുട്ടികൾക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറവായിരിക്കും.കുട്ടികളും പ്രായമായവരും മറ്റു രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുന്നത് രോഗങ്ങൾ തടയാൻ സാധിക്കും. “രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് "എത്ര തന്നെയായാലും മനുഷ്യരായ നാം ഇതൊന്നും വകവെക്കാതെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നു.ഏതെങ്കിലും ഒരു രോഗം വരുമ്പോൾ മാത്രം മുൻകരുതലുകൾ സ്വീകരിക്കുകയും പോരാടുകയും ചെയ്യുന്നതിൽ കാര്യമില്ല.ഈ കിരാത രോഗങ്ങളെ വേരോടെ പിഴുതെറിയണമെങ്കിൽ നാം ശുചിത്വവും ജാഗ്രതയും പാലിക്കേണ്ടതാണ്.വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഒരു നാണയത്തിൻെറ രണ്ടു വശങ്ങളാണ് ഇവ രണ്ടിനെയും ജീവിതത്തില് ചേർത്തു നിർത്താൻ നാം തയ്യാറവണം. സ്വന്തം കര്യം മാത്രമാണ് നമുക്ക് വലുത്. അയൽക്കാരൻെറ ആരോഗ്യത്തിനെ കുറിച്ച് നാം ശ്രദ്ധിച്ചെങ്കിൽ മാത്രമെ നമ്മുടെ ആരോഗ്യം തൃപ്തികരമാവുകയുള്ളൂ. “ നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം "എന്നാകട്ടെ നമ്മുടെ മുദ്രാവാക്യം ഇത് യാഥാർത്യമാകണമെങ്കിൽ അധികാരികൾ ജാഗ്രതയുള്ളവർ ആകണം അതിനായി നാം മുന്നിട്ടിറങ്ങണം.ക്രമീകരണം ഇല്ലാത്ത ആധുനിക ഭക്ഷണരീതി നാം ഒരു പരിധി വരെ നിയന്ത്രിക്കണം. ജീവിത ശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് മുഖ്യ കാരണം നമ്മുടെ തെറ്റായ ഭക്ഷണരീതീകൾ ആണ്.പല നിറകൂട്ടങ്ങളില് നിരത്തിയിരിക്കുന്ന ശീതല പാനീയങ്ങളിലേക്ക് നമ്മുടെ കണ്ണുകൾ തിരിയുന്നത് ഒരു ശീലമായി മാറി. ചൈനീസ് ചങ്ങാതി ന്യൂഡിൽസ് നമ്മുടെ മുഖ്യാതിഥി ആണ്.ഇതെല്ലാം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന്ല് തീർച്ചയാണ്.ഇതൊന്നും അറിയാഞ്ഞിട്ടല്ല എളുപ്പ വഴികൾ സ്വീകരിക്കുന്നത് നമ്മുടെ ശീലമാണ്
സാങ്കേതിക പരിശോധന - mtjose തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |