എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ഒരു ധനികനായ മനുഷ്യന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ധനികനായ മനുഷ്യന്റെ കഥ
                  ഒരു ഗ്രാമത്തിൽ ഒരു ധനികനായ മനുഷ്യൻ താമസിച്ചിരുന്നു .അദ്ധേഹത്തിന് ഭാര്യയും ഒരു മകളുമുണ്ടായിരുന്നു.ഈ ധനികനായ മനുഷ്യൻെറ പേര് മധു എന്നാണ്.മധു മഹാമടിയനായിരുന്നു.ഏതുസമയം നോക്കിയാലും തീറ്റ തന്നെയായിരുന്നു.ഒരു ജോലിയും ചെയ്യില്ല. എന്നാൽ അദ്ധേഹത്തിൻെറ വീടിൻെറ അടുത്ത്   ദാമു  ഒരു കർഷകൻ താമസിച്ചിരുന്നു.ദാമുവിന് ഭാര്യയും രണ്ട് ആൺ മക്കളുമായിരുന്നു.അദ്ധേഹം വളരെ കഠിനാധ്വാനിയായിരുന്നു.സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്.എന്നാൽ ധനികനായ മധു കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമൊക്കെയായിരുന്നു ഭക്ഷണം കഴിക്കുന്നത്.മധുവിന് എണ്ണയിൽ പൊരിച്ചതിനോടാണ് കൂടുതൽ പ്രിയം.ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കാരണം നല്ല തടിയുണ്ടായിരുന്നു.തിന്നും കുടിക്കും ഉറങ്ങും എന്തെങ്കിലും ജോലിയോ വ്യായാമമോ ചെയ്യില്ല.എന്നാൽ ധനികനായ മധുവിനെപോലെയല്ല കർഷകനായ ദാമു അദ്ധേഹത്തിന് കൃഷിയിൽ നിന്ന് നല്ല വിളവ് കിട്ടും.ദാമുനിൻെറ രണ്ട് ആൺമക്കളും ദാമുവിനെ ഒരുപാട് സഹായിക്കും.ഒരു ദാമുവിന് കൃഷിയിൽ നിന്ന് ധാരാളം വിളവ് ലഭിച്ചു.ദാമു സഹാനുഭൂതിയുള്ളവനായിരുന്നു.അതുകൊണ്ട് ദാമു തൻെറ അയൽവാസിയായ മധുവിന് കുറച്ച് വിളവ് നൽകാമെന്ന് കരുതി കുറെ പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമൊക്കെയായിട്ട് മധുവിൻെറ വീട്ടിൽ ചെന്നു.അപ്പോൾ മധു ചോദിച്ചു എന്തിനാ ഇതൊക്കെ.ദാമു മറുപടി പറഞ്ഞു എനിക്ക് കൃഷിയിൽ നിന്നും കിട്ടിയ വിളവൊക്കയാണ്.അപ്പോൾ ധനികനായ മധു പുശ്ചത്തോടെ ദാമുവിനെ നോക്കി ചോദിച്ചു.എന്തിനാ ഇങ്ങനെ പണിയെടുക്കുന്നത്,ഇതുകൊണ്ട് എന്താണ് ഗുണം.അപ്പോൾ ദാമു മറുപടി പറഞ്ഞു എനിക്ക് നല്ല ആരോഗ്യം കിട്ടും മാത്രമല്ല വിഷമില്ലാത്ത പഴവും പച്ചക്കറയുമൊക്കെ കിട്ടും.കടകളിൽ നിന്ന് വാങ്ങുന്നതിൽ വിഷമുള്ളതായിരിക്കും.എന്നാൽ ധനികനായ മധു ദാമുവിൻെറ വാക്ക് വിലവെച്ചില്ല.ആ മധുവിൻെറ ഭാര്യ അവസാനം അദ്ധേഹത്തെ ഉപദേശിച്ചു.ഭാര്യ പറഞ്ഞു നിങ്ങൾ എന്തിനാണ് കടയിൽ നിന്നൊക്കെ വാങ്ങി കഴിക്കുന്നത് ഇങ്ങനെ മടിപിടിച്ചിരിക്കല്ലേ ദാമുവിനെപോലെ കൃഷി ചെയ്യു.എന്നാൽ മധു ഭാര്യയുടെ വാക്ക് കേട്ടില്ല. കുറച്ചുനാളുകൾക്ക് ശേഷം മധുവിന് രോഗങ്ങൾ പിടികൂടി. അപ്പോഴാണ് മധുവിന് തൻെറ തെറ്റ് മനസിലായത്.പിന്നെ ചിന്തിച്ചിട്ട് കാര്യമില്ലല്ലോ രോഗം പിടികൂടിയതിനുശേഷം എന്ത് ചെയ്താലും യാതൊരു പ്രയോജനവുമില്ല. ജീവിത അവസാനം വരെ മധു മരുന്നു കഴിച്ചു കൊണ്ടിരുന്നു.എന്നാൽ ദാമു ആരോഗ്യവാനായി സന്തോഷത്തോടെ ജിവിച്ചു.
                 ഇരുനില തറവാട് വീടും തറവാടിൻെറ പടിഞ്ഞാറെ വശത്തെ പറമ്പും,കിഴക്കു വശത്തെ പാടവും കൂടി ഏകദേശം ഒന്നൊന്നര ഏക്കർ സ്ഥലമുണ്ട്.പിന്നീട് വീടിൻെറ തൊക്കേ വശത്തെ നാനാവിധ വൃക്ഷങ്ങളാൽ സമൃദ്ധമായ ഫലവൃക്ഷ തോട്ടവും മുന്നാമ്പുറത്ത് സന്തോഷം തുളുമ്പുന്ന പൂന്തോട്ടവും ഉൾപെടെ വീടും പറമ്പും പിന്നെയും നീളുന്നു.അമ്മാളുടെ കുടുബത്തിന് അതിൽ നിന്ന് ലഭിക്കുന്നത് വളരെ വലിയ ആദായം ആയിരുന്നു.കുട്ടികൾക്കാവട്ടെ ഓടി നടക്കാനും വയർ നിറക്കാനുള്ളതെല്ലാം അവിടെയുണ്ട് .
ആലിയ
6 c എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ