Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കുളള പ്രതിഫലം
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരമ്മയും രണ്ടു പെൺമക്കളും ജീവിച്ചിരുന്നു. മൂത്ത മകൾ റിയ, രണ്ടാമത്തെ മകൾ സൈറ. ധാരാളം പണവുമുണ്ടായിരുന്നു. അവർക്ക് ഒന്നിനും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷേ, റിയ ഭയങ്കര അഹങ്കാരിയായിരുന്നു. അമ്മ പലവട്ടം ഉദേശിച്ചിട്ടും യാതൊരു ഫലവും ഉണ്ടായിരുന്നില്ല. എന്നാൽ സൈറ ഒരു സൽസ്വഭാവിയായിരുന്നു.
ഒരു ദിവസം വൈകിട്ട് ഒരു വൃദ്ധൻ ആ വീട്ടിൽ എത്തി. നല്ല മഴയുണ്ടായിരുന്നതിനാൽ തണുത്തു വിറച്ചു കൊണ്ടാണ് വന്നത്. ആ വൃദ്ധനെ കണ്ടപാടെ റിയ പറഞ്ഞു, "ഇവിടെ നിന്നും ഇറങ്ങിപൊയക്കോ. ഇവിടെ ഒന്നും ഇല്ല..." ബഹളം കേട്ട് സൈറ ഓടിയെത്തി. വൃദ്ധനെ കണ്ടപ്പോൾ അവക്ക് അയാളോട് അലിവു തോന്നി. അവൾ അയാൾക്ക് ആഹാരം കെടുത്തു. അപ്പോഴേക്കൂ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. "മോളേ, ഇന്നു രാത്രി ഇവിടെ കിടക്കുവാൻ അനുവാദം തരുമോ" വൃദ്ധൻ സൈറയോട് ചോദിച്ചു. അവൾ ഉടൻ തന്നെ അമ്മയോട് ചെന്ന് അനുവാദം ചോദിച്ചു. കിടന്നോളാൻ അമ്മ സമ്മതിച്ചു. അങ്ങനെ ആ വൃദ്ധൻ അവിടെ കിടന്നു.
പിറ്റേന്ന് റിയയുടെ ബഹളം കേട്ടാണ് സൈറ ഉറക്കം ഉണർന്നത്. "ശ്ശോ.. എന്തൊരു നാറ്റമാണ് ആ പുതപ്പിന് ? എടുത്തു കളയ് ..." ഉടൻ തന്നെ സൈറ അവിടേക്കു ഓടി ചെന്നു. അപ്പോൾ അവിടെ കീറിപ്പഴകിയ ഒരു പുതപ്പ് കിടക്കുന്നതു കണ്ടു. പാവം പുതപ്പില്ലാതെ എങ്ങനെയാണ് ഇന്ന് രാത്രി കഴിച്ചുകൂടുക എന്തായാലും ഈ പുതപ്പ് അന്വേഷിച്ചു വരുമായിരിക്കും. ഈ കീറിയ പുതപ്പിനു പകരം ഒരു പുതിയ പുതപ്പ് കൊടുക്കണം എന്നവൾ മനസ്സിൽ വിചാരിച്ചു. പക്ഷേ അവിടെ കിടക്കുന്നത് ഒരു മാന്ത്രിക പുതപ്പാണെന്ന് സൈറ്ക്ക് മനസ്സിലായില്ല. അവൾ ആ പുതപ്പ് കയ്യിലെടുത്ത് ഒന്നു കുടഞ്ഞു. അത്ഭുതം തന്നെ അതിൽ നിന്നും ഒരു സ്വർണ്ണ നാണയം താഴെ വീണു. അതു കണ്ട റിയ ഓടി വന്നു. സൈറ കാര്യം ചേച്ചിയോടു പറഞ്ഞു. അപ്പോൾ റിയ സ്വർണ്ണ നാണയം എനിക്കു വേണമെന്നു പറഞ്ഞ് അത് കൈക്കലാക്കി. "അയ്യോ... ചേച്ചി ഇത് ആ പാവം അപ്പൂപ്പന്റെയല്ലേ?" എന്ന് സൈറ ചോദിച്ചു. "കൈയ്യിൽ കിട്ടിയ സ്വർണ്ണം ആരെങ്കിലും കൈവിടുമോ?" എന്ന് റിയ ചോദിച്ചു. എന്തായാലും ആ അപ്പൂപ്പൻ വരുമ്പോൾ എന്നും പറഞ്ഞ് സൈറ പുതപ്പ് ഒന്നുകൂടി കുടഞ്ഞു.അപ്പോൾ വീണ്ടും ഒരു സ്വർണ്ണ നാണയം കൂടി താഴെ വീണു. റിയയ്ക്ക് ആ പുതപ്പിൽ എന്തോ ഒരു മാന്ത്രിക ശക്തിയുണ്ടെന്ന് തോന്നി. അവൾ അറച്ച് അറച്ച് ആ പുതപ്പെടുത്ത് കുടഞ്ഞു. പക്ഷേ അതിൽ നിന്നും ഒരു സ്വർണ്ണ നാണയം പോലും താഴെ വീണില്ല. സൈറ അറപ്പൊന്നും കൂടാതെ റിയയുടെ കയ്യിൽ നിന്നും പുതപ്പെടുത്ത് ഒന്നുകൂടി കുടഞ്ഞു. അപ്പോഴതാ ഒരു സ്വർണ്ണ നാണയം കൂടി താഴെ വീണു. അപ്പോൾ അവിടെ ഒരു അശരീരി കേട്ടു "കുട്ടികളെ നല്ല മനസ്സുള്ളവർ ഈ പു തപ്പെടുത്ത് കുടഞ്ഞാൽ ഇതിൽ നിന്നും സ്വർണ്ണ നാണയങ്ങൾ താഴെ വീണുക്കെണ്ടിരിക്കും. അതിനാൽ നല്ല സൽസ്വഭാവമുള്ള കുട്ടികളായി ജീവിക്കാൻ ഓരോരുത്തരും ശ്രമിക്കുക. അങ്ങനെ സ്വർണ്ണ നാണയങ്ങൾ പോലുള്ള ഭാഗ്യങ്ങളും നിങ്ങളെത്തേടിവരും. ഞാൻ നിങ്ങളെ ഓരോരുത്തരേയും നോക്കുന്നുണ്ട്".
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ
|