എന്തിനുവേണ്ടി
എന്തിനുവേണ്ടി മനുഷ്യാ നീ.....
ഇങനെ ജീവിച്ചീടുന്നു
എന്തിനുവേണ്ടി നീ ഈ
പാപങൾ ചെയ്തുകൂട്ടുന്നു.....
എന്തിനുവേണ്ടി മനുഷ്യാ ഈ
അമ്മയാം പ്രകൃതിയെ കൊല്ലുന്നു?
എന്തിനുവേണ്ടി നീ ഇന്ന്
പച്ചപ്പിനെ ചുടുകാററിൻ
മരുഭൂമിയാക്കീടുന്നു......
എന്തിനുവേണ്ടി നീ ഇന്ന്
തെളിനീരൊഴുകും പുഴയെ,നദിയെ
കറുപ്പിൻ വിഷദ്രാവകമാക്കുന്നു
ഒരുനിമിഷം നീ ചിന്തിച്ചീടൂ.....
നിൻചെയ്തികളാൽ നിന്നമ്മതൻ കണ്ണീർ
പേമാരിയായ് പ്രളയമായ് ഒഴുകുമ്പോൾ
എന്തുചെയ്യും നീ ഹേ മനുഷ്യാ
നിൻ നിസാരത നീ അ റിഞ്ഞീടൂ
വെടിയൂ നിൻ ക്രൂരമാം ചെയ്തികളേ..
എന്തിനുവേണ്ടി നീ ഇന്ന്
കോടികൾ വാരിക്കൂട്ടുന്നു
കോവിഡിൻ ക്രൂരമാം കൈകളാൽ നീ
ഞെങിഞെരുങി അമരുമ്പോൾ
അനുതപിച്ചീടൂ തിരികെ നടക്കൂ
കൈകോർത്തീടൂ നിൻ അമ്മതൻ ജീവനായ്