എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/വായന പക്ഷാചരണം

ഉദ്ഘാടനം

ഈ വർഷത്തെ വായന പക്ഷാചരണം വിവിധ പരിപാടികളോടെ നടക്കുകയുണ്ടായി.വിരമിച്ച അധ്യാപകനും കഥാകൃത്തുമായ പി.കെ ഭാസിയാണ് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.അദ്ദേഹം തന്റെ ചുരുങ്ങിയവാക്കുകളിലൂടെ വായനയുടെ പ്രാധാന്യത്തെപറ്റി കുട്ടികളെ ബോധവാൻമാരാക്കി.

 
alt





ഡിജിറ്റൽ റീഡിംഗ്

വായന പക്ഷാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ റീഡിംഗ് എന്താണെന്നും എങ്ങനെയാണ് ഒരു ഡിജിറ്റൽപുസ്തകം ഇന്റർനെറ്റിൽ അന്വേഷിച്ച് കണ്ടുപിടിക്കുന്നത് എന്നതിനെക്കുറിച്ചുമുള്ള ക്ലാസ് എസ്ഐറ്റിസി ദീപ എസ്.ജി യുടെ നേതൃത്വത്തിൽ നടന്നു.സ്കൂൾവിക്കിയും വിക്കിപീഡിയയും കുട്ടികളെ പരിചയപ്പെടുത്തി.കുട്ടികൾക്ക് അവരുടെ ഇഷ്ട കഥാകൃത്തുക്കളുടെ പുസ്തകങ്ങൾ കണ്ടെത്തുന്നതിനുള്ള അവസരവും നൽകി.