എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കർത്തവ്യം

Schoolwiki സംരംഭത്തിൽ നിന്ന്
കർത്തവ്യം


ഇന്ന് നമ്മുടെ പ്രകൃതി വളരെയധികം വെല്ലുവിളികളാണ് നേരിടുന്നത്. ജലം, ഭൂമി, മണ്ണ്, എന്നിവ മPപിന്മാകുന്നതിനോടൊപ്പം ശ്വസിക്കുന്ന വായു പോലും മലിനമാകുന്നു എന്നത് ഖേദകരമായ ഒരു വിഷയമാണ്. നാം നമ്മുടെ ആവശ്യങ്ങൾക്കായ് പ്രകൃതിയെ ഉപയോഗിക്കുന്നു. എന്നാൽ അവ ഭാവി തലമുറയ്ക്കും അവകാശപ്പെട്ടതാണ് എന്ന് ചിന്തിക്കാതെ അവരവരുടെ ആവശ്യങ്ങൾക്കായ് ഭൂമിയെ ചൂഷണം ചെയ്യുന്നു. വലിയ വലിയ വ്യാവസായിക സ്ഥാപനങ്ങളും കെട്ടിടങ്ങളും അവരുടെ മാലിന്യങ്ങൾ പുഴകളിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും പുറം തള്ളുന്നു.ഇവയിൽ ജൈവമാലിന്യങ്ങളോടൊപ്പം ജൈവവിസർജജ്യം അല്ലാത്തതുമായവയും ഉൾപ്പെടുന്നു.ഇത് ജലസ്രോതസ്സുകളെ മാലിന്യ സംഭരണ കേന്ദ്രങ്ങളായ് മാറ്റുന്നു. അറേബ്യൻ ഉൾക്കടലുകളിൽ നൂറു കോടി ടൺ ഭാരം വരുന്ന മാലിന്യങ്ങളാണ് ഓരോ ദശാബ്ദങ്ങളിലും വന്നടിയുന്നത്.ഇവ ജല ജീവികളുടെയും ജീവിതം ദുഷ്കരമാക്കുന്നു.പല അരുവികളും, പുഴകളും കായലുകളും ഇന്ന് വെറും ഓർമ്മ മാത്രമാണ് .ഇതിൽ മണൽ മാഫിയ സംഘങ്ങൾ വഹിക്കുന്ന പങ്ക് ചെറുതൊന്നും അല്ല. ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാനായി കർഷകർ കൃത്രിമ വളങ്ങൾ ഉപയോഗിക്കുന്നു .ഇങ്ങനെ മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്നു. ഡി.ഡി.റ്റി.പൊലെയുള്ള വളങ്ങൾ ഉപയോഗിക്കുന്നതിലൂടെ മണ്ണ് കൃത്രിമ പോഷകങ്ങളാൽ സമൃദ്ധമാകുന്നതോടൊപ്പം വിഷാംശം ഉള്ളതായും തീരുന്നു.ഇതിന്റെ വിഷാംശം ജീവജാലങ്ങളിലും പ്രവേശിക്കുന്നു. വ്യവസായശാലകൾ പുറം തള്ളുന്ന വാതകങ്ങൾ വായുവിനേപ്പോലും മലിനമാക്കുന്നു.ഇത് ശ്വസനം നടത്തുന്ന ഓരോ ജീവിയെയും ബാധിക്കുന്നു. വളരെയധികം സാക്ഷരതയുള്ള ഈ സമൂഹത്തിലെ ജനങ്ങളാണ് ഭൂമിയുടെയും പ്രകൃതിയുടെയും അന്തകർ എന്ന് ഓർക്കുന്നത് തന്നെ ഖേദകരമാണ്. മലിനീകരണമാണ് ഭൂമിയുടെ നാശത്തിന് മൂലകാരണമാക്കുന്നത്. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തമാണ്.

ഇന്നൊരു ദുർഘട അവസ്ഥയെ തരണം ചെയ്യുന്നതിന് പരിസ്ഥിതി ശുചീകരണമാണ് നമ്മളാൽ സാധ്യമാകുന്ന ഉപായം. നാം നമ്മുടെ മനസ്സിനേയും ശരീരത്തിനേയും ശുചിയായ് വെയ്ക്കുന്നതിനോടൊപ്പം നമ്മുടെ ചുറ്റുപാടും ശുചിത്വത്തോടെ നിലനിർത്തുക. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യവസായശാലകളിലും നിന്ന് വരുന്ന മാലിന്യം ജൈവ വിസർജ്ജിതവും അല്ലാത്തതുമായി വേർതിരിച്ച് ശരിയായ രീതിയിൽ സംസ്കരിക്കുക.വനനശീകരണത്തിൽ നിന്നും പിന്തിരിഞ്ഞ് വനവൽക്കരണത്തിൽ ഏർപ്പെടുക ജൈവവിസർജ്ജിതമല്ലാത്ത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക.അവ ശരിയായ രീതിയിൽ സംസ്കരിക്കുക.ക്ളോറോഫ്‌ളൂറോ കാർബണുകളടങ്ങിയ അല്ലെങ്കിൽ അവ പുറത്തു വിടുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.കൃത്രിമ വളങ്ങൾക്ക് വിട നൽകി ജൈവവളങ്ങൾ നിർമ്മിച്ച് ഉപയോഗിക്കാം. ബയോഗ്യാസ് പ്ളാൻറുകൾ ഉപയോഗിച്ച് അവയിൽ നിന്ന് ലഭിക്കുന്ന വാതകങ്ങളും വളവും ഉപയോഗപ്രദമാക്കാം. ഇതു പോലെയുള്ള ചെറിയ ചുവടുകൾ വെച്ച് നമുക്ക് നമ്മുടെ പരിസ്ഥിതിയെയും അത് നേരിടുന്ന വെല്ലുവിളികളേയും തരണം ചെയ്യുന്നതിനായ് സഹായിക്കാം.കാരണം ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല അതുകൊണ്ട് തന്നെ ഇതിനെ ( പ്രകൃതിയെ ) സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യം ആണ്.ഇതു പോലെ ഓരോ മനുഷ്യരും കർത്തവ്യ ബോധത്തോടെ മുന്നോട്ട് നീങ്ങട്ടെ എന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം


ഹരിപ്രിയ പി ജി
+2 ബയോസയൻസ് എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം