എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കോവിഡ് 19 മുൻകരുതലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 മുൻകരുതലുകൾ

ഈ ലോകത്ത് ഇന്ന് നാം ഏറ്റവും ഭയപ്പെടുന്ന രോഗമാണ് കൊറോണ അഥവ കോവി ഡ് 19. ഈ രോഗം കാരണം മനുഷ്യർ എല്ലാവരും പരിഭ്രാന്തിയിലാണ്. ഈ രോഗം കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീഴുന്നു. ഈ രോഗം ആദ്യമായി ഉണ്ടായത് ചൈനയിലെ വുഹാ ൻ എന്ന സ്ഥലത്താണ് . ഈ രോഗം പകർച്ചവ്യാദിയാണ്. ഞൊടിയിടയിൽ പല രാജ്യത്തേക്കും പടർന്നു. ഇറ്റലി, ക്യാനഡ, ഓസ്ട്രേലിയ, ഇന്ത്യ, പിന്നെ അമേരിക്ക . അമേരിക്കയിലാണ് ഈ രോഗം കൂടുതൽ രൂക്ഷമായിട്ടുളളത്. ഈ രോഗം പടരാതിരിക്കാൻ സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഈ രോഗം പടരുന്നത് സമ്പർക്കം മൂലമാണ്. ഇത് പകരാതിരിക്കുവാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ഇത് പകരാതെ നമ്മൾ ആരോഗ്യത്തോടെ നിൽക്കണമെങ്കിൽ നമ്മൾ ആളുകളുമായുള്ള സമ്പർക്കങ്ങൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുക. ആളുകളിൽ നിന്നും അകലം പാലിക്കുക.മുഖം മറക്കാനായി മാസ് കോ ടൗവ്വലോ ഉപയോഗിക്കുക.കേരളത്തിൽ കടുത്ത നിയന്ത്രണമാണ്. ഒരു കാരണവശാലും പുറത്തിറങ്ങരുത്. പള്ളികളും ആരാധനാലയങ്ങളും തുറക്കരുത്.തലവേദന പനി ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കുക.

"ഒത്തുപിടിച്ചാൽ മലയും പോരും" അതുപോലെ നാം ഒറ്റക്കെട്ടായി നിന്നാൽ ഈ കൊറോണ എന്ന ഭീകരനേയും നമുക്ക് തുരത്താം.

മുഹമ്മദ് സാഹിൽ
6 B എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം