സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ മടിയന്റെ അബദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മടിയന്റെ അബദ്ധം

അച്ചു മഹാമടിയനും വ്യക്തിശുചിത്വമില്ലാത്തതുമായ ഒരു കുട്ടിയാണ്. അവന് ചെളിയിലും മണ്ണിലുമൊക്ക കളിക്കാനാണിഷ്ടം. അങ്ങനെ ഒരു ദിവസം അച്ചു ചെളിയിൽ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ അവൻ ചെളിയിൽ വീഴുകയും കൈമുറിയുകയും ചെയ്തു. അവൻ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേയ്ക്കോടി. അമ്മ ചെടി നനയ്ക്കുകയായിരുന്നു. അച്ചു അമ്മയോട് കാര്യം പറഞ്ഞു. അമ്മ അവനോടു കാലും കൈയും കഴുകി മുറിയിൽ പോയി വിശ്രമിക്കാൻ പറഞ്ഞയച്ചു. ജോലി കഴിഞ്ഞാൽ അമ്മ അങ്ങെത്താമെന്നും പറഞ്ഞു. തന്റെ മടികാരണം കൈയിലെ ചെളിയൊന്നും കഴുകി കളയാതെ തന്നെ അ്ചു മുറിയിലേക്കോടി. അങ്ങനെ അവന്റെ മുറിവിൽ ചെളി പറ്റുകയും അവിടെ അണുബാധ ഉണ്ടാകുകയും പനി പിടിപെടുകയും ചെയ്തു. അച്ചുവിന്റെ അമ്മ അവനെയൊരു നല്ല ഡോക്റ്ററിനെ കാണിക്കുകയും താമസിയാതെ അവന്റെ രോഗം ഭേദമാക്കുകയും ചെയ്തു. ആശുപത്രി വിട്ട് പോകാനൊരുങ്ങിയ അപ്പുവിനോട് ഡോക്ടർ പറഞ്ഞു: "വ്യക്തി ശുചിത്വമുള്ളവർക്കു രോഗങ്ങളെ തടുക്കാനാകും. അതില്ലാത്തതു കൊണ്ടാണ് നിനക്ക് രോഗം പിടിപെട്ടത്." ഡോക്ടറിന്റെ ആ വാക്കുകൾ അവൻ എപ്പോഴും ഓർമ്മിച്ചു. പിന്നെ എപ്പോഴുമവൻ വ്യക്തി ശുചിത്വം പാലിക്കുകയും അലസത മാറ്റുകയും ചെയ്തു.


അക്ഷയ കെ.ജെ
7 B എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ