മരിക്കുന്നു ഭൂമി മരിക്കുന്നു തയ
മരവിക്കുന്ന ഈ
ജീവദായിനി ഗോളം
കത്തുന്നു സൂര്യൻ
കത്തുന്നു പ്രിഥ്വി
ജ്വഗരത്താൽ വിറച്ചു
പകയ്ക്കുന്നു കാഴ്ച
വെട്ടിപൊളിക്കുന്നു അമ്മതൻ നെഞ്ചകം
എന്നിട്ടും നിറകണ്ണുകളോടെ
അമ്മയെന്തേ ഇങ്ങനെ വാരിക്കോരി കൊടുക്കുന്നു
ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പാതകം
അറിഞ്ഞുകൊണ്ടെ
ചെയ്യുന്നേ മനുഷ്യർ വിഡ്ഢികൾ
വിളിക്കുന്നു ദുരിതത്തെ
അകറ്റുന്നു സ്നേഹത്തെ
ഈ പച്ചയാം ഭൂമിയെ
മരുഭൂമിയാക്കുന്ന പാതകർ
ഉരുകുന്ന ഗിരി നിരകളും
ഉയരുന്ന സമുദ്ര തലവും
മറയുന്നെമണ്ണിനമാക്കാലം
പക്ഷിമൃഗാദികളും
ഇനിയെന്തൊപദേശം
നല്കണമെന്നാർക്കറിയാമീ കൊടും ക്രൂരത
ചെയ്തുരസിച്ചീടുന്നവർക്കായി
അത്യുന്നതസുന്ദര സൗധങ്ങൾ
കെട്ടിപുതുക്കുന്ന
വരിനിറയുമെന്തേയറിയുന്നില്ല
മണ്ണിനുമീതേയടിയുറപ്പിച്ച രാക്ഷസർ
ഭൂമിയെയിഞ്ചിഞ്ചായി കൊല്ലുന്ന കാര്യവും
ബാക്കിവെയ്ക്കമൊരിത്തിരി പച്ചപ്പ്
ഇനി വരും ത്തലമുറക്കായി