എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/മുത്തശ്ശി മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി മാവ്

കുട്ടികളേ....... മാവിൻചുവട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ചുറ്റും നോക്കി. ആരാണ് വിളിച്ചത്? ആരെയും എങ്ങും കാണുന്നില്ലല്ലോ ! അവർ കളി തുടർന്നു. കുട്ടികളേ........ വീണ്ടും അതേ ശബ്ദം. കുട്ടികൾ അമ്പരന്നു. പേടിക്കണ്ട ഞാൻ തന്നെ നിങ്ങളുടെ മുത്തശ്ശിമാവ്. മുത്തശ്ശി എന്താ പറയാൻ വന്നേ? "എന്റെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുകയായിരുന്നു "പറയൂ പറയൂ കുട്ടികൾ ഒരുമിച്ച് പറഞ്ഞു. ഒത്തിരി വർഷം മുൻമ്പാണത്. ഒരു വിത്തിനകത്ത് ഉറങ്ങികിടക്കുകയായിരുന്നു ഞാൻ . വഴിവക്കിൽ ആയിരുന്നു എന്റെ ഉറക്കം. മഴക്കാലം വന്നു. മഴ പെയ്തു. ഒരു ദിവസം അല്ല പല ദിവസം. ഞാൻ ഉണർന്നു. പതിയെ തലപൊക്കി അത്ഭുതത്തോടെ ചുറ്റും നോക്കി. തളിരിലകൾ എനിക്ക് അഴകേകി. ദിവസങ്ങൾ പലതും കഴിഞ്ഞു. ദാഹിച്ചപ്പോൾ വെള്ളം കുടിച്ചു. സൂര്യൻ എനിക്ക് വേണ്ട ശക്തി നൽകി. വേനൽക്കാലം വന്നു. മണ്ണിൽ നിന്നും വെള്ളം കിട്ടാതെയായി. ഞാൻ ദാഹിച്ചു വലഞ്ഞു. വീണ്ടും മഴ വന്നു. അങ്ങനെ ഞാനും വളർന്നു വലുതായി മുത്തശ്ശിയായി.

വിപിൻ
4എ എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ