എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/Z's Fest'25 സ്‍കൂൾ കലോത്സവം

സ്‍കൂൾ കലോത്സവം Z's Fest'25

ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവം Z's Fest'25 ഒക്ടോബർ 15, 16 തീയ്യതികളിൽ നടന്നു. മാനേജിംഗ് കമ്മിറ്റി ജന. സിക്രട്ടറി അഹമ്മദ് പുന്നക്കൽ കലോത്സവം ഉദ്ഘാടനം ചെയ്തു. ജാനു തമാശ ഫെയിം ലിധിലാൽ മുഖ്യാതിഥിയായിരുന്നു. ടി കെ ഖാലിദ് അധ്യക്ഷത വഹിച്ചു. ആർ പി ഹസൻ, നൗഷാദ് തേർകണ്ടി, എ സി, എൻ കെ കുഞ്ഞബ്ദുള്ള, കെ രഞ്ജിനി, താജു വളപ്പിൽ എന്നിവർ പ്രസംഗിച്ചു. കെ സി റഷീദ് സ്വാഗതവും ഇ സി അനീസുദ്ദീൻ നന്ദിയും പറഞ്ഞു. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ആമ്പ‌ർ ഒന്നാം സ്ഥാനവും കോറൽ രണ്ടാം സ്ഥാനവും ബ്രീസ് മൂന്നാം സ്ഥാനവും നേടി