എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/Software Freedom Day 2025
സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനം 2025
2025 സെപ്തംബർ 20 ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിലെ പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 22 മുതൽ 27 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം നടത്തി. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണ പരിപാടികൾ 2025ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സയൻസ് ക്ലബ്ബ് ജില്ലാ സെക്രട്ടറിയുമായ എം പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ടി ബി മനാഫ് അധ്യക്ഷത വഹിച്ചു. വി കെ അബൂബക്കർ, വി പി ഷീബ, പി കെ ഷമീമ എന്നിവർ പ്രസംഗിച്ചു. വി പി മെഹന ഫാത്തിമ സ്വാഗതവും ഷെഹ മെഹ്ബിൻ നന്ദിയും പറഞ്ഞു
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി റൊബോട്ടിക് ഫെസ്റ്റ്, ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ ഫെസ്റ്റ്, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐടി ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. 2025 സെപ്തംബർ 22 ന് സ്കൂൾ അസംബ്ലിയിൽ ഷെഹ മെഹ്ബിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഈ പ്രതിജ്ഞയിൽ പങ്കാളികളായി. ഹെഡ് മാസ്റ്റർ കെ കെ ഉസ്‍മാൻ, വാർഡ് മെമ്പർ ടി കെ ഖാലിദ്, കൈറ്റ്മെന്റർ ടി ബി മനാഫ് എന്നിവർ പ്രസംഗിച്ചു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സെപ്തംബർ 23 ന് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം എന്നതായിരുന്നു വിഷയം. 22 കുട്ടികൾ പങ്കെടുത്ത മൽസരത്തിൽ നുഫ മറിയം 9D ഒന്നാം സ്ഥാനവും റന റഷീദ് 9D രണ്ടാം സ്ഥാനവും റാനിയ റഫീഖ് 8E മൂന്നാം സ്ഥാനവും നേടി. സെപ്തംബർ 25,26 തീയ്യതികളിൽ സ്കൂളിലെ അധ്വാപകരുടെയും കുട്ടികളുടെയും ലാപ്‍ടോപ്‍കളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു. SlTC വി കെ അബൂബക്കർ ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധിച്ച് നടന്ന ഐ ടി ക്വിസ് മത്സരത്തിൽ മുഹമ്മദ് ലെസിൻ ഇ കെ 10E ഒന്നാം സ്ഥാനവും മുഹമ്മദ് റിദ്‍വാൻ കെ 10D രണ്ടാം സ്ഥാനവും നേടി. പത്താം ക്ലാസിലെ കുട്ടികൾക്ക് റൊബോട്ടിക് കിറ്റ് പരിചയപ്പടുത്താനായി റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി. പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ സുദേവ് സുനിൽ, മുഹമ്മദ് സിനാൻ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.
-
ഉദ്ഘാടനം
-
പ്രതിജ്ഞ
-
ഉബുണ്ടു 22.04 ഇൻസ്റ്റാലേഷൻ
-
റൊബോട്ടിക് ഫെസ്റ്റ്
-
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം