എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/ഉൾവെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
ഉൾവെളിച്ചം
    കൺപോളകളുടെ ഭാരം കുറഞ്ഞുവരുന്നതുപോലെ  എനിക്ക് തോന്നി.മിഴികൾ മെല്ലെ തുറന്നു.  കഴിഞ്ഞു പോയ ദിനരാത്രങ്ങൾ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ലായിരുന്നു  . എവിടെയാണ് ഞാൻ എന്ന് എന്നെ  ഓർമിപ്പിച്ചു തന്നത് ആ ഫീനയിലിന്റെ ഗന്ധം ആണ്. എവിടെയൊക്കെയോ  കെട്ടിപൊതിഞ്ഞതു  പോലെ എനിക്ക് തോന്നി. എന്റെ ശ്വാസത്തിന് എവിടെയോ ഇടിവുകൾ വീഴുന്നതായി  അനുഭവപ്പെട്ടു. ഏകാന്തത  കീറി മുറിക്കുന്ന അവിടെ നിന്ന് ഒന്ന് ഇറങ്ങി ഓടുവാൻ ഹൃദയം  എന്നോട് പല ആവർത്തി പറഞ്ഞു. ഇല്ല... എന്റെ മനസ്സിന്റെ താളങ്ങൾക്ക്  അനുസരിച്ച് കാലുകൾ ചലിക്കുന്നില്ല . വർണവസന്തങ്ങളുടെ താഴ്‌വരയിൽ നിന്ന് ഏകാന്തതയുടെ പടവുകളിലേക്ക് ഞാൻ വീണു  പോയിരിക്കുന്നു. ലോകത്തിന്റെ വസന്തം തേടി പോകുന്നത് എനിക്ക് ഹരം ആയിരുന്നു.മിഴികൾ നിറങ്ങൾ തേടി അലയുകയയിരുന്നു. കൂടെ നിന്നവരെയും കൂട്ടായി നിന്നവരെയും  അകലേക്ക് മാറ്റി ഓടിമറയുന്നത് എനിക്ക് ശീലം ആയിരുന്നു. എന്തിനെയും ഏതിനെയും എതിർത്തു കൊണ്ടുള്ള യാത്ര...ചുറ്റുപാടും കണ്ണോടി ക്കാൻ  മറന്നുപോയിട്ട്  ആകണം  ഒരുപാട് പേർ പറഞ്ഞിട്ടും എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റാതെ പോയത്... മുംബൈ നഗരത്തിൽ ആത്മാവിനെ തേടി അലഞ്ഞ് നടന്നപ്പോ ൾ എനിക്ക് പച്ചയായ മനുഷ്യർ ജീവനുവേണ്ടി പോരാടാൻ  വീട്ടിൽ ഒതുങ്ങി കൂടുന്നത് കാണാൻ കഴിഞ്ഞില്ല.. 
 അതിജീവനത്തിനായി മനുഷ്യൻ ഇൗ കോവിഡ്  കാലത്ത് തന്നിലേക്ക് ഒതുങ്ങിയതിന്റെ ഗുണം അന്ന് ഞാൻ അറിഞ്ഞു . ചെറിയ  പനിയിൽ നിന്ന് എന്റെ ശരീരം  മുഴുനായി കടന്നു കയറിയ രോഗലക്ഷങ്ങൾ എന്നെ വല്ലാതെ വേട്ടയാടി.... ജീവനുവേണ്ടി എന്റെ മുറിക്കുള്ളിൽ ഞാൻ എന്നോട് തന്നെ യാചിച്ചു... മരണത്തിന്റെ നിഴലിൽ ഞാൻ അലിഞ്ഞു ചേരുകയായിരുന്നു.. എന്നാൽ  അപരിചിതമായ നഗരത്തിന്റെ ഏതോ കോണിൽ പട്ട് പോകേണ്ട എന്നെ കാരുണ്യത്തിന്റെ ദീപങ്ങൾ ഇവിടെ എത്തിച്ചു...കരുണ വറ്റാത്ത സ്നേഹതീരം ഇന്നും ഇൗ മണ്ണിൽ അവശേഷിക്കുന്നു  എന്ന് ആദ്യമായി എന്നോട് തന്നെ ഞാൻ പറഞ്ഞു... എന്റെ അരികിലേക്ക് കടന്നു വരുന്ന മുഖം പോലും വ്യക്തം അല്ലാത്ത ആ മാലാഖ എന്നെ നോക്കി പുഞ്ചിരിക്കുകയാണ് എന്ന് എന്നിൽ വിരിയുന്ന പുതിയ ഉൾവെളിച്ചം എന്നോട് മന്ത്രിച്ചു.
പൗർണമി പി ബി
8B എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം