എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/ടി വി
ടി വി
ഒരിടത്ത് മിട്ടു എന്ന് പേരുള്ള പന്ത്രണ്ട് വയസ്സുകാരൻ ജീവിച്ചിരുന്നു. അവന് ടി വി കാണാതെ ഒരു ദിവസം പോലും കഴിച്ചുകൂട്ടാൻ പറ്റില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവന് ടി. വി വേണമായിരുന്നു ഒരു ദിവസം ടീച്ചർ ക്ലാസ്സ് എടുത്തതും ടി വി യുമായി ബന്ധപ്പെട്ടതായിരുന്നു ടീച്ചർ ക്ലാസ്സ് തുടങ്ങി ടി വി കണ്ടുപിടിച്ചത് ജെ എൽ ബേർഡ് ആണ്. ടീച്ചർ കുട്ടികളെ നോക്കി ചോദിച്ചു ആരൊക്കെ ടി വി കാണും? എല്ലാവരും കൈ പൊക്കി ടീച്ചർ വീണ്ടും ചോദിച്ചു ഏകദേശം എത്ര മണിക്കൂർ ടി വി കാണും? അരമണിക്കൂർ എന്ന് എല്ലാവരും ഉറക്കെ പറഞ്ഞു. മുഴുവൻ സമയവും ടി വി മിട്ടുവും പറഞ്ഞത് അതെ മറുപടി. ഞാനിതു പി. ടി. എ മീറ്റിംഗിൽ ചോദിക്കുമെന്നു എല്ലാവരോടുമായി ടീച്ചർ പറഞ്ഞു. ഞങ്ങൾ പറഞ്ഞത് ശരിയാണെന്നു കുട്ടികൾ ടീച്ചറോട് സമ്മതിച്ചു. വൈകുന്നേരം വീട്ടിലെത്തിയ മിട്ടു,, എന്നെ കുറിച്ച് ടീച്ചർ എന്ത് ചോദിച്ചാലും നല്ലതേ പറയാവൂ എന്ന് അമ്മയോട് പറഞ്ഞു. നോക്കട്ടെ അമ്മയും. എന്നിട്ട് അവൻ സാധാരണപോലെ t. V. ക്കു മുന്നിലെത്തി. 2മണിക്കൂർ ആയപ്പോൾ ടി വി ഓഫ് ചെയ്യാൻ അവനോട് അമ്മ പറഞ്ഞു ദേഷ്യം വന്ന അവൻ അമ്മയോട് കയർത്തു സംസാരിച്ചു. അമ്മയ്ക്ക് അത് സഹിച്ചില്ല ദേഷ്യം കാരണം അമ്മ അവനോടു പിണങ്ങി. പി. ടി എ മീറ്റിംഗ് ഉ ഉണ്ടെന്നു ടീച്ചർ എല്ലാ രക്ഷിതാക്കളെയും വിളിച്ചു പറഞ്ഞു. മീറ്റിംഗ് ദിവസം വന്നെത്തി എല്ലാവരും മീറ്റിംഗിന് പങ്കെടുത്തു. മിട്ടു വിന്റെ അമ്മയോട് മകന്റെ ടി വി യുടെ ഉപയോഗത്തെ കുറിച്ച് അന്വേഷിച്ചു. അമ്മ നടക്കുന്ന കാര്യങ്ങൾ സത്യം പറഞ്ഞു. അടുത്ത ദിവസം ടീച്ചർ മിട്ടുവിനെ ശകാരിച്ചു എന്തിനായിരുന്ന്? കള്ളം പറഞ്ഞതിന്, പഠിക്കാത്തതിന്,...... ടീച്ചറുടെ ശകാരവും അമ്മയുടെ പിണക്കവും അവനെ വല്ലാതെ വേദനിപ്പിച്ചു അവൻ കരയാൻ തുടങ്ങി. സങ്കടം തോന്നിയ ടീച്ചർ കാര്യം അന്വേഷിച്ചു അവൻ വിതുമ്പി കാര്യം ഒരുവിധം പറഞ്ഞു.ടി വി ആവശ്യത്തിന് ഉള്ളത് ആണെന്ന് ടീച്ചർ അവന് മനസ്സിലാക്കികൊടുത്തു. തെറ്റ് മനസ്സിലാക്കിയ അവൻ വീട്ടിലെത്തി അമ്മയോട് ക്ഷമ ചോദിച്ചു. പിന്നീട് അവൻ അനാവശ്യമായി ടി വി കണ്ടില്ല എന്ന് മാത്രമല്ല അനാവശ്യ കാര്യങ്ങൾ ഒന്നും ചെയ്തില്ല കുട്ടികളെ നല്ലരീതിയിൽ നയിക്കുന്ന അധ്യാപകർക്കു നന്ദി 🙏🙏
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ