എസ്.എ.പി.ജി.എൽ.പി.സ്കൂൾ ഉമയാറ്റുകര/അക്ഷരവൃക്ഷം/ മ‍ുയലമ്മയ‍ും മക്കള‍ും(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
മുയലമ്മയും മക്കളും
ഒരു കാട്ടിൽ ഒരു മുയൽ അമ്മയും രണ്ട് മക്കളും താമസ്സിച്ചിരുന്നു. രണ്ടുപേർക്കും എപ്പോഴും വല്ലതും തിന്നുകൊണ്ടിരിക്കണം. ഇതായിരുന്നു അവരുടെ വിനോദം. വൃത്തിയില്ലാത്ത എന്ത് കിട്ടിയാലും അവർ തിന്നും. അങ്ങനെ അവർക്ക് പല അസുഖങ്ങളും വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സന്യാസി അതുവഴി വന്നു. മുയലമ്മ സന്യാസിയോട് മക്കളുടെ കാര്യം പറഞ്ഞു. സന്യാസി മക്കളോട് സംസാരിച്ചു. പിറ്റേദിവസം മുതൽ അവർ നല്ല വൃത്തിയുള്ള ഭക്ഷണം മാത്രം കഴിച്ച് അങ്ങനെ അവരുടെ അസുഖങ്ങൾ മാറി. ശുചിത്വം ഉള്ളവരായി ജീവിച്ചാൽ അസുഖങ്ങൾ വരികയില്ല എന്ന് അവർക്ക് മനസ്സിലായി. അവർ നല്ല കുട്ടികളായി അമ്മയോടൊപ്പം സന്തോഷത്തോടെ ജീവിച്ചു. 
അനീഷ്.എ
3 എ എസ് എ പി ജി സ്ക‍ൂൾ ഉമയാറ്റ‍ുകര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ