എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. നാം അധിവസിക്കുന്ന നിറയെ പ്രതേകതയുള്ള ഭൂപ്രകൃതിയെയും സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. നിറയെ വൃക്ഷങ്ങളും വയലുകളും പറമ്പുകളുമുള്ള ഇടമായിരുന്നു "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് അറിയപ്പെടുന്ന കേരളം.

എന്നാൽ ഇന്ന് വൃക്ഷങ്ങൾ ഉണങ്ങി കരിഞ്ഞു നില്കുന്നു. ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ ഇല്ല.

മഴ പെയ്താൽ പുഴ കവിയുന്നൊരു അവസ്ഥ ഉണ്ടായിരുന്നു.എന്നാൽ ഈ കാലഘട്ടത്തിൽ അങ്ങനെയല്ല.ഇതിനെല്ലാം കാരണം അന്തരീക്ഷ മലിനീകരണമാണ്.

പേസ്റ്റ്,സോപ്പ്, ലോഷൻ,ഡിഷ് വാഷ്, സ്പ്രൈ എന്നീ സാധനങ്ങളുടെ ഉപയോഗം കഴിഞ്ഞാൽ നമ്മൾ വലിച്ചെറിയും.അങ്ങനെ കുറേശ്ശയായി നമ്മുടെ പരിസ്ഥിതി മലിനമാക്കുന്നു.

നാം വാങ്ങുന്ന പല സാധനങ്ങളും നമുക്ക് കിട്ടുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. ആവശ്യം കഴിഞ്ഞു നമ്മൾ പ്ലാസ്റ്റിക്ക് കവർ വലിച്ചെറിയും അല്ലെങ്കിൽ കത്തിക്കും.മണ്ണിനൊപ്പം ഉരുകിചുരുങ്ങിയ പ്ലാസ്റ്റിക് ലയിച്ചുചേരാത്ത ഒരു വസ്തുവായി മണ്ണിൽ കിടക്കുന്നു.മണ്ണിന്റെ ഫലഭൂയിഷ്ടതയെ നഷ്ട്ടമാകുന്നതിനോടൊപ്പം പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നു.

ഫാക്ടറികളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് പുറംതള്ളപ്പെടുന്ന മാലിന്യങ്ങൾ പുഴകളിലേക്കും തൊടുകളിളേക്കും തുറന്നുവിടുമ്പോൾ വിഷാംശം കലർന്ന ജലം പ്രകൃതിയിലെ ജീവജാലങ്ങളെ നശിപ്പിക്കുന്നു. അത് മനുഷ്യർ ശ്വസിച്ചാൽ ശ്വാസംമുട്ട്, കാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നു.

കൃഷിയിടങ്ങളിൽ നിന്നും ഒഴുകിയിറങ്ങുന്ന രാസവളങ്ങളുടെ വ്യാപനംമൂലം കുളങ്ങളും, കായലുകളും,നദികളുമെല്ലാം പായൽകൊണ്ടു നിറഞ്ഞു. അതോടെ മൽസ്യബന്ധനം കുറയുന്നു.ജീവജാലങ്ങൾ നശിക്കുകയും വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു.

വായുമലിനീകരണം പ്രകൃതി നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. വിഷവാതകങ്ങളിൽ ഒന്നായ കാർബൺ മോണോക്സൈഡ്, ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്നു.വന്യജീവി സംരക്ഷണം, ജലാശയങ്ങളുടെ സംരക്ഷണം, മണ്ണൊലിപ്പ് തടയൽ,ജലസംരക്ഷണം ഇതെല്ലാം പരിസ്ഥിതിയെ ബാധിക്കുന്ന കാര്യങ്ങളാണ്.

പല ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പരിസരവും, നാം ശ്വസിക്കുന്ന വായു, ജലം, വാഹനം, ജനങ്ങൾ, കടൽ, കായൽ, പുഴകൾ, പാതകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്.

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ആത്മാർത്ഥമായി താല്പര്യമുണ്ടെങ്കിൽ നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ചുവരേണ്ടതു അത്യാവശ്യമാണ്. ചുരുങ്ങിയത് നമ്മുടെ വീടും പരിസരവുമെങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കണം. ചെടികളും,മരങ്ങളും വച്ച് പിടിപ്പിക്കുക, കൃത്രിമസാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കുക.

മുഹമ്മദ് ആഷിഖ്
7A എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം