ഇരുമ്പിൻകൂട്ടിലാണ് തൻ
ജീവിതമെങ്കിലും
അതീതം പറക്കും മനസ്സുള്ള
പൊൻകിളി
പ്രതീക്ഷ തൻ പൂമൊട്ട് വി-
രിയുന്ന നിനവുമായ്
നാളെ തൻ സത്യത്തിൽ
ആശ്വസിച്ചീടുന്നു.
പറന്നുയർന്നപ്പോൾ തൻ
തുണയതകന്നു പോയ്
ഇടനെഞ്ചിലൊളിച്ചൊരാ
ഇണയും പറന്നു പോയ്
പിളർന്നൊരെൻ മനസ്സിന്റെ
ഉടലാകെ വിറച്ചു പോയ്
തൻ ഉടലിലെ ഓരോരോ
പൊൻ തൂവൽ പറിച്ചിടാനായ്
പൊയ്മുഖത്തിലൊളിച്ചൊരാ
കൂട്ടായ്മതൻ കുടിയിലവർ
ഇന്നില്ലേൽ നാളെയെന്ന
ഓരോ പ്രതീക്ഷയിൽ
തുരുമ്പിച്ച ഇരുമ്പിൻ
കൂട്ടിൽ കിടപ്പവൾ
മൊട്ടുസൂചിയാൽ തന്നെ
കുത്തിനോവിച്ചിടും
ഞെട്ടിക്കരഞ്ഞാരാ അർ-
ദ്ധരാത്രി തൻ മടിയിലും
മനസ്സാൽ തൻ ഉയിർ വിട്ട
സ്വർണത്തിൻ മേനിയിലും
ആ തുരുമ്പിച്ച ഇരുമ്പിൻ കൂട്ടിൽ
തനിച്ചിരിപ്പാണവൾ