എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/മക്കളേ ....കൈ കഴുകിയോ ?

Schoolwiki സംരംഭത്തിൽ നിന്ന്
മക്കളേ ....കൈ കഴുകിയോ ?


ഉണ്ണിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദാഹിച്ചപ്പോൾ ഞാൻ ഉമ്മയുടെ അടുത്ത് ചെന്നു. ഉമ്മാ ..എനിക്ക് കുറച്ചു് വെള്ളം തരുമോ? 'കൈ കഴുകിയോ മോനേ?-ഉമ്മയുടെ ചോദ്യം. കുറച്ചു ദിവസങ്ങളായി എപ്പോഴും പറയുകയും കേൾക്കുകയും ചെയ്യുകയും ചെയ്യുന്ന കാര്യമാണിത്. ഞാൻ കൈകൾ രണ്ടും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകി. ഉമ്മ നീട്ടിയ തുളസിയിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചു. പുറത്തുപോയി കളിക്കാൻ പറ്റില്ലല്ലോ. ഞാൻ വെറുതെ പുറത്തേക്ക് നോക്കി. കൂട്ടുകാരുമൊത്ത്‌ അവധി ദിവസങ്ങളിൽ കളിക്കാറുള്ള പാടം ഒഴിഞ്ഞുകിടക്കുന്നു. റോഡും വിജനം. പഴയ പത്രങ്ങൾ ഉപയോഗിച്ച് കൗതുക വസ്തുക്കൾ ഉണ്ടാക്കിയും ഉണ്ണിയുമായി ക്യാരംസ് കളിച്ചും പാമ്പും കോണിയും കളിച്ചും ടി .വി.കണ്ടും ഒഴിവുസമയം ചെലവഴിക്കുന്നു. ചിലപ്പോൾ ചിത്രം വരക്കും, ഓരോന്നും ചിന്തിച്ചു നിൽക്കുമ്പോൾ എന്തൊക്കെയോ വീട്ടുസാധനങ്ങൾ തീർന്നെന്നും വാങ്ങേണ്ടിവരുമെന്നും ഉമ്മ പറയുന്നത് കേട്ടു. എപ്പോഴും പുറത്തു പോകാൻ പറ്റില്ല. കുറച്ചു ദിവസത്തേക്ക് വേണ്ടുന്ന സാധനങ്ങൾ എഴുതി താ-എപ്പോഴും പുറത്തുപോകുകയും പലപ്പോഴും എന്നെയും ഉണ്ണിയേയും കൂടെ കൂട്ടുകയും ചെയ്യുമായിരുന്ന വാപ്പയാണ് പറയുന്നത്. വാപ്പയോടൊപ്പം പോകാൻ പറ്റാത്തതിലുള്ള വിഷമത്തോടെ വാപ്പ പോകുന്നതും നോക്കി ഞാൻ നിന്നു. ഒരു ടവൽ ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടിയാണ് വാപ്പ പോയത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ തിരിച്ചുവന്നു. ഞാൻ വാതിൽ തുറന്നുകൊടുത്തെങ്കിലും വാപ്പ അകത്തേക്ക് കയറിയില്ല. മോനേ ..ആ ഹാൻഡ്‌വാഷ് ഇങ്ങോട്ടെടുത്തേ ... പുറത്തുനിന്നു കൊണ്ടു തന്നെ വാപ്പ കൈകൾ കഴുകി വൃത്തിയാക്കി. ഡ്രസ്സ് മാറ്റി അകത്തേക്ക് കയറി. ഇതൊന്നും അറിയാതെ ഉമ്മ അടുക്കളയിൽനിന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു ....ദേ ....കൈകഴുകാൻ മറക്കല്ലേ ട്ടാ...കൊണ്ടുവന്ന സഞ്ചിയിൽ നിന്നും രണ്ട് സോപ്പെടുത്ത്‌ എനിക്കും ഉണ്ണിക്കും നേരെനീട്ടി വാപ്പ പറഞ്ഞു. രണ്ടുപേരും പോയി നന്നായി കൈകൾ കഴുകീട്ടു വാ -വെള്ളത്തിലും സോപ്പിലും ഇപ്പോഴും കളിക്കുമ്പോൾ വഴക്കു പറഞ്ഞിരുന്ന വാപ്പയാ ...ഭക്ഷണം തയ്യാറായി കഴിഞ്ഞെന്നു തോന്നുന്നു. ഉമ്മ വിളിക്കുകയാണ്.....എല്ലാരും കൈ കഴുകി വാ .....

അമീനലി പി .എ
5 D എസ് . എൻ.വി.യു.പി സ്‌കൂൾ തളിക്കുളം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം